ചൈന വാങ്ങൽ കുറച്ചു ; രാജ്യാന്തര റബ്ബർവിപണിയിൽ ഇടിവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വീണ്ടും കോവിഡ് ഭീതിയുയർന്നതിനെത്തുടർന്ന് ചൈനയിലെ വ്യവസായങ്ങൾ റബ്ബർ വാങ്ങുന്നതു കുറച്ചതിനാൽ രാജ്യാന്തരവിപണിയിൽ വില കുറഞ്ഞു. നാട്ടിലെ വിലയിൽ ചെറിയ വിലക്കുറവുവന്നെങ്കിലും വലിയ വീഴ്ച ഉടനുണ്ടാകില്ലെന്നാണു സൂചനകൾ. ബാങ്കോക്കിൽ ഈവർഷം ജൂൺ ഒന്നിന് ആർ.എസ്.എസ് -3 ഇനത്തിനു 165 രൂപ വരെ ഉയർന്നിരുന്നു. ചൊവ്വാഴ്ച ഇതു 133 രൂപയിലെത്തി. ചൈനയാണു ലോകത്തേറ്റവുമധികം റബ്ബർ വാങ്ങുന്നത്. രാജ്യാന്തരവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കേരളത്തിലും ബാധിക്കേണ്ടതാണ്.

ബാങ്കോക്കിലെ ആർ.എസ്.എസ് -3 നു തുല്യമായ നാട്ടിലെ ആർ.എസ്.എസ് -4 ന് 182 രൂപ വരെ ഉയർന്നശേഷം അല്പം താഴേക്കുപോയി 179 രൂപയിലെത്തി. എന്നാൽ ഇതു റബ്ബർ സീസൺ തുടങ്ങുന്നതിനാലുള്ള ചെറിയ മാറ്റം മാത്രമാണെന്ന് അധികൃതർ പറയുന്നു. മഴ മാറുന്നതോടെ പീക്ക് സീസണാകും. അപ്പോൾ കൂടുതൽ റബ്ബർ വിപണിയിലേക്കുവരുമെന്നതിനാൽ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളവർ വിറ്റുതുടങ്ങിയിട്ടുണ്ട്. ഇനിയും കൈവശംവെച്ചാൽ വില കുറഞ്ഞേക്കുമെന്ന ആശങ്കയിലാണിത്. ഇതാണു വില കുറച്ചുതാഴാൻ കാരണമായത്.

രാജ്യത്ത് ഇപ്പോഴും റബ്ബറിനു ഡിമാൻഡുണ്ട്. ടയർ ഇറക്കുമതിക്കു നിയന്ത്രണങ്ങൾവന്നതിനാൽ ടയർ വ്യവസായികൾ റബ്ബർ വാങ്ങുന്നുണ്ട്. വില അവർ താഴ്ത്തിയെങ്കിലും ആ വിലയ്ക്കു വിൽക്കാൻ കൈവശം വെച്ചവർ തയ്യാറാകുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞെങ്കിലും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഇപ്പോൾ വലിയ നേട്ടമില്ലാത്ത സ്ഥിതിയാണ്. ഗതാഗത-കൈകാര്യച്ചെലവുകൾ വർധിച്ചതാണു കാരണം. കഴിഞ്ഞമാസം ഇറക്കുമതി 40,000 ടൺ മാത്രമാണ്. ആവശ്യമനുസരിച്ച് ഇതിലും കൂടുതൽ വരേണ്ടതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...