പീഡനം നടന്നതിന് തെളിവുകളില്ല ; സാബിയ സെയ്ഫ് കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീഡനാരോപണം തള്ളി ഡല്‍ഹി പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാബിയ പീഡനത്തിനിരയായെന്ന് തെളിവുകളിലെന്നാണ് പോലീസ് വാദം. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോലീസ് അന്വേഷണം ഉചിതമല്ലെന്ന സാബിയയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി.

ഓഗസ്റ്റ് 26നാണ് സാബിയയെ കാണാതാകുന്നത്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വൈകിയെത്താറുള്ള ആ ഉദ്യോഗസ്ഥയെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. സാബിയയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചും തങ്ങള്‍ക്കറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ ഡല്‍ഹി പോലീസ് വരുത്തിയ വീഴ്ചയിലാണ് ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മുഖത്തടക്കം കത്തി കൊണ്ട് മുറിപ്പെടുത്തിയതിന്റെ പാടുകള്‍ സാബിയയുടെ മൃതദേഹം കണ്ടെടുക്കുമ്പോഴുണ്ടായിരുന്നു. എന്നാല്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കുടുംബത്തിന്റെ വാക്കുകള്‍ തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സാബിയയുടെ കുംടുംബം ദിവസങ്ങളായി വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...