ജില്ലാ പഞ്ചായത്തിന്റെയും ആയുഷ്മാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ല പഞ്ചായത്തിന്റെയും ആയുഷ്മാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ 12-മത് അന്താരാഷ്ട്ര യോഗ ദിനം ജില്ല ഹോമിയോ ആശുപത്രിയില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സതീഷ് ബാബു, കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണില്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജിത സലിം, അംഗം രാജി റോബി, ആയുഷ്മാന്‍ ഭവ കണ്‍വീനര്‍ കെ കെ സഫ്‌ന, എച്ച് എം സി അംഗം പി കെ മോഹന്‍ രാജ്, കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറ നന്ദന മാത്യു എന്നിവര്‍ പങ്കെടുത്തു. എന്‍എഎം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം ജി മഞ്ജു ആയുഷ്മാന്‍ഭവ പദ്ധതി വിശദീകരിച്ചു. നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാന്ദ്ര അജിത് യോഗ ബോധവല്‍ക്കരണ ക്ലാസും യോഗ പരിശീലക മീര റ്റി. അബ്ദുള്ള യോഗ ക്ലാസും നടത്തി.

സംസ്ഥാന സര്‍ക്കാര്‍ – ആയുഷ് വകുപ്പ് – നാഷണല്‍ ആയുഷ് മിഷന്‍ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല അന്താരാഷ്ട്ര യോഗ ദിനാചരണം പത്തനംതിട്ട മാര്‍ യൗസേബിയോസ് ഹാളില്‍ നടന്നു. അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ മിനി യോഗദിന സന്ദേശവും ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ബിജു കുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. ദേശീയ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, ഡോ. അന്‍സ മാത്യു എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....