അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂണ്‍ 22 ന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പും ഐ സി എ ആര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രവും കാര്‍ഡ് പത്തനംതിട്ടയും സംയുക്തമായി ജില്ല കൃഷി വിജ്ഞാന്‍ കേന്ദ്രം തെള്ളിയൂര്‍ കാമ്പസില്‍ സ്ഥാപിക്കുന്ന അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂണ്‍ 22 രാവിലെ 10 ന് ആന്റോ ആന്റണി എം.പി നാടിന് സമര്‍പ്പിക്കും. കാര്‍ഡ് പ്രസിഡന്റും കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാനുമായ ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫഗ്രന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സയന്റിസ്റ്റും മേധാവിയുമായ ഡോ.നീതാ കെ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

രാജ്യത്തെ കാര്‍ഷിക കാലാവസ്ഥ നിരീക്ഷണ ശൃംഖല ആധുനികവല്‍കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മിഷന്‍ മോസം പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കാലാവസ്ഥാ പ്രവചനങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സമയബന്ധിതമായ കാലാവസ്ഥാ വിവരം ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. മഴ, താപനില, ആപേക്ഷിക ആര്‍ദ്രത, കാറ്റിന്റെ വേഗതയും ദിശയും, സൗരവികിരണം തുടങ്ങിയ പ്രധാന കാലാവസ്ഥാ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തത്സമയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് പ്രദേശാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും കാര്‍ഷിക ഉപദേശങ്ങളും നല്‍കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്ന് പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ.സി.പി. റോബര്‍ട്ട് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....