Thursday, April 25, 2024 8:05 am

ഈദ് ആഘോഷങ്ങൾക്കിടെ രാജസ്ഥനിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി ; ജോഥ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂർ : രാജസ്ഥാനിലെ ജോഥ്പൂരിൽ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷമുണ്ടാക്കിയവരെ പോലീസ് ലാത്തിചാർജ് നടത്തി പിരിച്ച് വിട്ടു. ഇന്നലെ രാത്രിയിലും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം.

ആളുകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പോലീസ് അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈദ് നമസ്കാരം പോലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ഇവിടെ മൂന്ന് ദിവസത്തെ പരശുരാം ജയന്തി ആഘോഷവും നടക്കുന്നുണ്ട്. രണ്ട് മതവിഭാഗങ്ങളും പലയിടത്തായി മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

സംഘർഷം ജോഥ്പൂരിലെ അഞ്ചിടങ്ങളിലായാണ് നടന്നത്. കല്ലേറും അക്രമവും തടയാൻ പോലീസ് ടിയർ ഗ്യാസ് ഉപയോഗിച്ചു. അക്രമികൾ പോലീസിനെയും ആക്രമിച്ചതോടെയായിരുന്നു ഇത്. കല്ലേറിൽ നാല് പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സാമുദായിക സംഘർഷങ്ങൾ ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് ; പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

0
കല്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി...

സംസ്ഥാനത്ത് വിൽക്കുന്ന പഴം പച്ചക്കറികളിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കോട്ടയം: കേരള സർവകലാശാലാ 'സേഫ് റ്റു ഈറ്റ്' പദ്ധതിയുടെ ഭാഗമായി നടത്തിയ...

രാമക്ഷേത്ര പരാമർശത്തിൽ മോദിക്കെതിരെ നടപടി വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കേണ്ടെന്ന് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് വേനൽച്ചൂട് തുടരുന്നു ; 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച...