അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് ; സംഘര്‍ഷം ഈദ് ഗാഹിനിടെ

For full experience, Download our mobile application:
Get it on Google Play

ജമ്മുകശ്മീർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സുരക്ഷാ സേനയ്ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. ആക്രമികള്‍ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്നവരാണെന്നാണ് സൂചന. പെരുന്നാളിനോടുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായത്. മേഖലയില്‍ ഭീകരവാദികളുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ അനന്ത്‌നാഗിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സേനയ്ക്ക് നേരായ ആക്രമണം.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് പുലര്‍ച്ചെ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് കല്ലേറുണ്ടായത്. സേനയ്ക്ക് നേരെ നിരവധി പേര്‍ കല്ലെറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കിടെ സ്വതന്ത്ര കശ്മീര്‍ എന്നാവശ്യത്തില്‍ ചിലര്‍ മുദ്രാവാക്യം വിളിച്ച് പുറത്തുനിന്നെത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേന കടന്നുവന്നതോടെയാണ് മുദ്രാവാക്യം വിളിച്ചവര്‍ കല്ലെറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...