ആളുകൾ വീട്ടിലിരുന്നതോടെ ഇന്‍റർനെറ്റ് ഉപയോഗം കൂടി ; സ്ട്രീമിംഗ് നിയന്ത്രണം വേണമെന്ന് സേവനദാതാക്കൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊവിഡ് 19 വ്യാപിക്കുന്നത് തടയാനായി കമ്പനികൾ വർക്ക് അറ്റ് ഹോമിലേക്ക് മാറുകയും,  ജനങ്ങൾ വീടുകളിൽ തന്നെ തുടരുകയും ചെയ്തതോടെ രാജ്യത്തെ ഇന്‍റർനെറ്റ് ഉപഭോഗം കൂടുന്നു. ഇതോടെ സേവനദാതാക്കൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇന്‍റ‍ർനെറ്റ് ഉപയോഗം വൻ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകള്‍ക്ക്  മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

പുറത്തിറങ്ങാതെ വീടുകളില്‍ തുടരാന്‍ വന്‍ നഗരങ്ങളിലടക്കം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ബാൻഡ് വിഡ്ത്ത് ഉപയോഗം കൂടിയതെന്ന് കമ്പനികള്‍ പറയുന്നു. സമയം ചിലഴിക്കാന്‍ നെറ്റഫ്ലിക്സിലും ആമസോണ്‍ പ്രൈമിലുമെല്ലാം സിനിമകളുടെ ഡൗണ്‍ലോഡിംഗ് വന്‍ തോതില്‍ കൂടിയതായി കമ്പനികൾ പറയുന്നു.

നെറ്റ്‍വർക്ക് ഉപഭോഗം കുറയ്ക്കാനായി എച്ച്ഡി സേവനങ്ങള്‍ തത്കാലം നിര്‍ത്തിവെക്കണമെന്ന് സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളോട് നിര്‍ദ്ദേശിക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. എച്ച്ഡിക്ക് പകരം എസ് ഡി ദൃശ്യങ്ങള്‍ മാത്രമേ ലഭ്യമാക്കാവൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്‍റെയും ടെലികോം മന്ത്രാലയത്തിന്‍റേയും ശ്രദ്ധയില്‍ പെടുത്തും. ഓണ്‍ലൈന്‍ വീഡിയോ സേവന രംഗത്തുള്ള 12 കമ്പനികളോടും അഭ്യര്‍ത്ഥിക്കും.സമാന സാഹചര്യമുണ്ടായപ്പോള്‍ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കമ്പനികള്‍ എച്ച്ഡി സേവനം നിര്‍ത്തിവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...