പെരുനാട്ടില്‍ എം.ഡി.എം.എ യുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുനാട് : പെരുനാട്ടില്‍ എം.ഡി.എം.എ യുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. വടശ്ശേരിക്കര, പെരുനാട് മുതലായ ഭാഗങ്ങളിൽ കഞ്ചാവ് എം.ഡി.എം.എ പോലെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും വ്യാപാരവും നടക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസ് ന് കിട്ടിയ രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ ഡാൻസാഫ് ടീമും പെരുനാട് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പശ്ചിമബംഗാൾ സ്വദേശി ബുദ്ധദേബ് ബിശ്വാസ് (28) നെ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും കച്ചവടത്തിനായി എത്തിച്ച 30 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ജില്ലാ നർക്കോട്ടിക് സെൽ ഡി.വി.എസ്.പി പ്രകാശ് കെ.എസ്, റാന്നി ഡി.വി.എസ്.പി ബിനു കുമാർ എം.കെ എന്നിവരുടെ മേൽനോട്ടത്തിൽ പെരുനാട് എസ്.എച്ച്.ഓ വിഷ്ണു, നർക്കോട്ടിക് സെൽ എസ്.ഐ മുജീബ് റഹ്മാൻ, ഡാൻസാഫ് എസ്.ഐ അജികുമാർ.ആര്‍, ടീം അംഗങ്ങളായ സുജിത്ത്, മിഥുൻജോസ്, ബിനു, ശ്രീരാജ്, ജിതിൻ, ഷെഫീഖ്, വിമൽ കൂടാതെ സി.പി.ഓ മാരായ വിഷ്ണു, സുഭാഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുമായി ബന്ധമുള്ള സ്ഥലവാസികളായ ചിലരെപ്പറ്റി അന്വേഷണം നടന്നുവരുന്നതായും അവരും ഉടൻ പിടിയിലാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...