ഇടതുപക്ഷത്തിന്റെ പോഷക സംഘടനയായി ഐഎന്‍ റ്റി യു സി അധപതിച്ചു ; പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെതിരെ പടയൊരുക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന്റെ പോഷക സംഘടനകളുടെ പ്രവര്‍ത്തനത്തിലും വിമര്‍ശനം. പാര്‍ട്ടിയെ എന്നും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ഐഎന്‍ടിയുസി സ്വീകരിക്കുന്നതെന്നാണ് പരാതി. കോണ്‍ഗ്രസുമായി ഏറെ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഐഎന്‍ടിയുസിക്കെതിരെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം.

കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെങ്കിലും എല്ലാകാലവും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതാണ് ഐഎന്‍ടിയുസി സ്വീകരിച്ചിരുന്ന നയം. പാര്‍ട്ടി ഭരണത്തിലുള്ളപ്പോള്‍ പോലും തൊഴിലാളി സംഘടന വീഴ്ചകള്‍ തുറന്നു കാട്ടിയിരുന്നു.

എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ആയിട്ടുപോലും ഐഎന്‍ടിയുസി ഭരണപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ സിപിഎം അനുകൂല നിലപാടിലാണ് പ്രതിഷേധമേറെയും. നേരത്തെ കശുവണ്ടി ഇറക്കുമതിയിലെ 500കോടി രൂപയുടെ അഴിമതി കേസില്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പിണറായി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ചന്ദ്രശേഖരന്റെ പിണറായി അനുകൂല നിലപാട് കൃത്യമായി പുറത്തുവന്നത്.

ഇതിനെതിരെ ഐഎന്‍ടിയുസിയിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ചന്ദ്രശേഖരന്‍ എല്ലാക്കാലവും സ്വീകരിക്കുന്നതെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.

തൊഴിലാളി താല്‍പ്പര്യത്തിന് അപ്പുറം തന്റെ സ്വന്തം താല്‍പ്പര്യത്തിനായി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്. നേരത്തെ ഐഎന്‍ടിയുസി പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. പലയിടത്തും തൊഴിലാളി സംഘടനയിലെ പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയും ഐഎന്‍ടിയുസിയും രണ്ടു തട്ടിലാണ് പ്രവര്‍ത്തനം. സിപിഎം അനുകൂല നിലപാടാണ് ഐഎന്‍ടിയുസി ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതു ഐഎന്‍ടിയുസി പ്രസിഡന്റിന്റെ മാത്രം താല്‍പ്പര്യമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...