പിണറായിയുടെ ധാര്‍ഷ്ട്യം കുട്ടിസഖാക്കള്‍ക്കും ; പാര്‍ട്ടിയെ കുറ്റം പറഞ്ഞ ഐഎന്‍ടിയുസി നേതാവിനെ വേദിയില്‍ നിന്ന് ഇറക്കി വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ച്‌ സംസാരിച്ച ഐഎന്‍ടിയുസി നേതാവിനെ വേദിയില്‍ നിന്നും ഇറക്കിവിട്ട് എല്‍ഡിഎഫ് നേതാക്കള്‍. ഫാമിങ് കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും നടത്തിപ്പിലെ വീഴ്ചയെക്കുറിച്ചും സംസാരിച്ച ഐഎന്‍ടിയുസി നേതാവ് സുധീറിനെയാണ് വേദിയിലുണ്ടായിരുന്ന എല്‍ഡിഎഫ് നേതാക്കളും കോര്‍പ്പറേഷന്‍ അധികൃതരും ചേര്‍ന്ന് ഇറക്കിവിട്ടത്.

പത്തനാപുരത്തെ ഹൈടെക് നേഴ്‌സറി ഉദ്ഘാടന വേദിയില്‍ സംസാരിക്കവെയായിരുന്നു സംഭവം. സുധീര്‍ സംസാരിച്ചുകൊണ്ടിരിക്കെ അസ്വസ്ഥരായ നേതാക്കള്‍ മൈക്ക് ഓഫ് ചെയ്യുകയും വേദിയില്‍ നിന്നെഴുന്നേറ്റ് സുധീറിന്റെ സമീപത്തേക്ക് ചെല്ലുകയും ചെയ്തു. താന്‍ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് സുധീര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞെങ്കിലും ഇതൊന്നും ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് നേതാക്കള്‍ സുധീറിനെ ഇറക്കിവിടുകയായിരുന്നു. സിപിഎം നേതാവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തുളസീധരന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...