പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഓ അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കേന്ദ്ര എജന്‍സിയായ എസ്.എഫ്.ഐ.ഓ കേസ് അന്വേഷണം ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. പോപ്പുലര്‍ പ്രതികളുടെ ഉടമസ്ഥതയിലുള്ള 16 കമ്പിനികള്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. സി.ബി.ഐ.യുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരേസമയം രണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് എന്ന പ്രത്യേകതയും ഇപ്പോള്‍ പോപ്പുലര്‍ കേസിന് കൈവന്നിരിക്കുകയാണ്.

പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ എസ്.എഫ്.ഐ.ഒ ക്കെതിരെ (Serious Fraud Investigation) ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് കേസന്വേഷണം ആരംഭിച്ച വിവരം കോടതിയെ അറിയിച്ചത്. എന്നാല്‍ അന്വേഷണം എതുരീതിയിലാണെന്നും ഏതുവരെ ആയെന്നും മാര്‍ച്ച് ഒന്നിന് ഹൈക്കോടതിയില്‍ രേഖാമൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം സിബിഐ പ്രതികളുമായി ഇന്ന് കോന്നിയില്‍ തെളിവെടുപ്പ് നടത്തി. തോമസ്‌ ദാനിയേല്‍ എന്ന റോയി, മൂത്ത മകള്‍ റിനു മറിയം തോമസ്‌ എന്നിവരെയാണ് ഇന്ന് കോന്നിയില്‍ എത്തിച്ചത്. മറ്റ് മൂന്നു പ്രതികളായ റോയിയുടെ ഭാര്യ പ്രഭ, റിയ തോമസ്‌ , റീബാ മറിയം എന്നിവര്‍ക്ക് എറണാകുളം ബഡ്സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ നിരവധി കേസുകളില്‍ ഇവര്‍ പ്രതികളായാതിനാല്‍ പുറത്തിറങ്ങുവാന്‍ കഴിഞ്ഞിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...