Friday, March 29, 2024 7:17 am

നദികളിലെയും ഡാമുകളിലെയും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണം – ഐഎൻറ്റിയുസി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നദികളിലെയും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം നടത്തി തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും പ്രളയം പോലെ കടന്നുവരുന്ന മഹാമാരിക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാനും നാടിനെ സംരക്ഷിക്കുവാനും ഇതിലൂടെ സാധിക്കും. ചുമട്ടു തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കാട്ടുമൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ എൻ ടി സി യുടെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.

Lok Sabha Elections 2024 - Kerala

നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത മാർച്ച് അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു കളക്ടറേറ്റിന്റെ മുമ്പിൽ നടന്ന ധർണ്ണ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പി കെ ഗോപി അധ്യക്ഷ വഹിച്ചു. ഐഎൻടിയു സി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.

ഐഎൻ ടിയു സി നേതാക്കളായ തോട്ടുവാ മുരളി, ഹരികുമാർ പൂതങ്കര, എ ഡി ജോൺ, വി എൻ ജയകുമാർ, ജി ശ്രീകുമാർ, അങ്ങാടിക്കൽ വിജയകുമാർ, എ ജി അനന്തൻപിള്ള, എം ആർ ശ്രീധരൻ, പി കെ ഇക്ബാൽ, സജി കെ സൈമൺ, ജോൺ മാത്യു, അജിത്ത് മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു. അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് തൊഴിലാളി നേതാക്കളായ ഇ പി ശ്രീധരൻ,ജോൺസൺ, ബിജു വലിയകുളം, മോഹൻ കുമാർ, എ ഫറൂഖ്, സജി റോയ് , ഷിജു അറപ്പുരയിൽ ,സജി തോട്ടത്തുമലയിൽ,സുന്ദരൻ നായർ, വല്ലറ്റൂർ വാസുദേവൻ പിള്ള,കെ എസ് രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം ; പരിശോധന ഫലം ഇന്ന് ലഭിക്കും

0
കണ്ണൂര്‍ : കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി...

ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി ; പ്രാർത്ഥനയോടെ വിശ്വാസികൾ…!

0
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന്...

മഅ്ദനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി...

ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി ഭര്‍ത്താവ്

0
കല്‍പ്പറ്റ : വയനാട് പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭാര്യയെ വാക്കത്തി...