വേതന വര്‍ദ്ദനവ് നടപ്പിലാക്കിയില്ല ; തോട്ടം തൊഴിലാളികൾ ധര്‍ണ സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തോട്ടം തൊഴിലാളികളുടെ വേതന വര്‍ദ്ദനവ് നടപ്പിലാക്കിയില്ലെങ്കിൽ  ഐഎന്‍ റ്റി യുസിയുടെ ആഭിമുഖ്യത്തില്‍ നവംബർ മൂന്നിന് ധര്‍ണ നടത്തും. ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് എഴ് വര്‍ഷപിന്നിട്ടിട്ടും. തോട്ടം
തൊഴിലാളികളുടെ കാലവധി കഴിഞ്ഞ കരാര്‍ പുതുക്കാനോ വേതനം വര്‍ദ്ധിപ്പിക്കാനോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായില്ലെന്നു തോട്ടം തൊഴിലാളികള്‍ പറയുന്നു. ശമ്പള കരാര്‍ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചതാണ്. തോട്ടം തോ ഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിക്കാതെ കേരളത്തിലെ കുത്തക തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്ന് തോട്ടം തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്ഹരികുമാര്‍ പൂതങ്കര പറഞ്ഞു.

നിയമപരമായുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടും 700 രൂപയായ് ശമ്പളം വര്‍ദ്ധിപ്പിക്കുക, ഗ്രാറ്റുവിറ്റി 30 ദിവസമായി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ കരം പിടിക്കുന്ന നടപടി പിന്‍വലിക്കുക, തോട്ടം തൊഴിലാളി കള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക ഭവനപദ്ധതി ആരംഭിക്കുക, തുടങ്ങിയ 23 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്‍ഡ്യന്‍ നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ റ്റി യുസി സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരം നടത്തുന്നതിന്റെ ഭാഗമായി 2022 നവംബര്‍ 3-ന് വ്യാഴാഴ്ച ദാവിലെ 11 മണിക്ക് പത്തനംതിട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ് പടിയ്ക്കലാണ് തോട്ടം തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്. ഐഎന്‍ റ്റി യുസി ജില്ലാ പ്രസിഡണ്ടും ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ  ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ധർണ്ണ ഉദ്ഘാടനം ചെയ്യും. നേതാക്കളായ പി കെ ഗോപി, അങ്ങാടിക്കല്‍ വിജയകുമാര്‍ നേതൃത്വം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...