മല്ലികാർജുൻ ഖാർഗെയ്‌ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. “ഐഎൻസിയുടെ പ്രസിഡണ്ട് എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തത്തിന് ശ്രീ മല്ലികാർജുൻ ഖാർഗെ ജിക്ക് എന്റെ ആശംസകൾ. അദ്ദേഹത്തിന് ഫലവത്തായ ഒരു ഭരണകാലം ഉണ്ടാവട്ടെ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കർണാടകയിൽ നിന്നുള്ള ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ഖാർഗെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 84 ശതമാനം വോട്ടുകൾ നേടി ശശി തരൂരിനെയാണ് പരാജയപ്പെടുത്തിയത്. ഖാർഗെക്ക് 7897 വോട്ടും തരൂരിന് 1072 വോട്ടും ലഭിച്ചു. 416 വോട്ടുകൾ അസാധുവായതായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ആരും വലുതോ ചെറുതോ അല്ല, കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ജനാധിപത്യത്തെയും ഭരണഘടനയെയും ആക്രമിക്കുന്ന ഫാസിസ്‌റ്റ് ശക്തികൾക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടണം” തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ഖാർഗെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒക്ടോബർ 26നാണ് ഖാർഗെ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...