കാണാതായ 13കാരിക്കായി അന്വേഷണം വ്യാപിപ്പിച്ചു ; കേരള പോലീസ് ചെന്നൈയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ചെന്നൈയിലേക്കാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതിനായി കേരള പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അഞ്ചു പേരടങ്ങുന്ന സംഘമാണ് തിരിച്ചത്. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. കന്യാകുമാരിയിലെ സിസിടിവി പരിശോധനയിൽ‌ കുട്ടി പ്ലാറ്റ്ഫോമിൽ നിന്നും തിരികെ ട്രെയിനിൽ കയറുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെയാണ് അന്വേഷണം ചെന്നൈയിലേക്ക് നീളുന്നത്. പെൺകുട്ടിയെ ശുചിമുറിയിൽ കണ്ടിരുന്നെന്ന് ഒരു യുവതി മൊഴി നൽകിയിരുന്നു.

നാഗർകോവിലിൽ ട്രെയിൻ നിർത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റഫോമിൽ പെൺകുട്ടിയിറങ്ങിയതായി പോലീസ് സ്‌ഥീരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.53 നാണ് ഇറങ്ങിയത്. ആർപിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണ്ണായക വിവരം ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പോലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. ഇതാണ് തിരച്ചിൽ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാൻ കാരണമായത്. എന്നാൽ കന്യാകുമാരിയിൽ ഇറങ്ങിയ പെൺകുട്ടി ചെന്നൈ-എ​ഗ്മോർ എക്സ്പ്രസിൽ കയറിയെന്നാണ് ഒടുവിലായി പോലീസ് സ്ഥിരീകരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...