ആലപ്പുഴ – ധൻബാദ് എക്സ്പ്രസിനുള്ളിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ – ധൻബാദ് എക്സ്പ്രസിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തമിഴ്നാട് സ്വദേശിനിയാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് 15നാണ് ധൻബാദ് എക്സ്പ്രസിൻ്റെ S3,S4 കോച്ചുകൾക്കിടയിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിൽ നിന്ന് ഉപേക്ഷിപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയത്. കോച്ചുകളിലെ മുഴുവൻ യാത്രക്കാരെയും ഗവൺമെന്റ് റെയിൽവേ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്നാട് സ്വദേശിനിയാണെന്ന സ്ഥിരീകരണം പോലീസിന് ലഭിച്ചത്.

ഇവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ഗർഭഛിദ്രം സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും ഭ്രൂണം ഉപേക്ഷിച്ചത് നിയമപരമായ കുറ്റമാണ്. നാലു മാസത്തോളം വളർച്ച എത്തിയ ഭ്രൂണം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരുന്നു. ട്രെയിനിനുള്ളിൽ നിന്ന് ലഭിച്ച രക്തക്കറയുടെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാഹിത്യ ലോകത്തെ വിവാദങ്ങൾ നിയമപോരാട്ടത്തിലേക്ക്; ഹരിത സാവിത്രിക്കെതിരെ കെ.ആർ മീരയുടെ വക്കീൽ നോട്ടീസ്

0
കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഹരിത സാവിത്രിക്ക്...

സംസ്ഥാന പാതയിൽ പൂട്ടുകട്ടകൾ ഇളകിമാറി ; തോട്ടമൺ വളവിൽ വാഹനങ്ങൾ അപകടഭീതിയിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമൺ വളവിൽ...

കോന്നി കൂടൽ പതിനെട്ടുകാരൻ തൂങ്ങിമരിച്ച നിലയിൽ

0
കോന്നി : കൂടൽ ഉദയ ജങ്ഷന് സമീപം പതിനെട്ടുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച...

കാറിനുള്ളിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; പിന്നാലെ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവിന്റെ ആത്മഹത്യ

0
ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് ഓടിക്കൊണ്ടിരുന്ന ടാക്സി കാറിനുള്ളിൽ...