300 കോടിയുടെ നിക്ഷേപത്തട്ടിപ്പ് : നെടുംപറമ്പില്‍ Nedstar Group ഡയറക്ടർ ജോഹാൻ ജെയിംസ് അറസ്റ്റില്‍ : ചെയര്‍മാന്‍ എന്‍.എം ജയിംസ് ഒളിവില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 300 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഒളിവിൽ പോയ നെടുംപറമ്പില്‍ Nedstar Group ന്റെ ഡയറക്ടർ ജോഹാൻ ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഇടക്കര പോലീസാണ് പ്രതിയെ പിടികൂടിയത്. എടക്കര സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 10കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മാനേജിംഗ് ഡയറക്ടർ എന്‍.എം.ജയിംസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. കമ്പനി ചെയര്‍മാന്‍ നെടുംപറമ്പില്‍ എന്‍.എം.ജയിംസിന്റെ മകനാണ് അറസ്റ്റിലായ ജോഹാൻ ജെയിംസ്. തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമ എന്‍.എം.രാജുവിന്റെ സഹോദരനാണ് കൊച്ചിയിലെ Nedstar Group ന്റെ ചെയര്‍മാന്‍ എന്‍.എം.ജയിംസ്.

ഇരുവരും തമ്മില്‍ നല്ല രസത്തില്‍ ആയിരുന്നില്ല. എന്‍.എം. രാജുവിന്റെ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റിന്റെ ശാഖകള്‍ എവിടെ തുറന്നാലും അവിടെ തന്റെ NEDSTAR ഗ്രൂപ്പിന്റെ ശാഖകളും തുറന്ന് സഹോദരനോട് നേരിട്ട് മത്സരിക്കുന്ന സ്വഭാവമായിരുന്നു എന്‍.എം.ജയിംസിനുണ്ടായിരുന്നത്. സഹോദരന്‍ എന്‍.എം. രാജു റിമാന്റില്‍ ആയപ്പോള്‍ തിരുവല്ലയില്‍ ഗാനമേള നടത്തി NEDSTAR ജയിംസ് ശ്രദ്ധേയനായിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ തട്ടിക്കൂട്ടിയത് 220 ലധികം ബ്രാഞ്ചുകളാണ്. നിക്ഷേപമായി ലഭിച്ച കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ടാണ് ഈ ശാഖകള്‍ തുറന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു NEDSTAR ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍. NCD യിലൂടെ കോടികള്‍ കൊയ്യാന്‍ വെസ്റ്റ് ബംഗാളിലെ Casio Retailer Pvt. Ltd. എന്ന NBFC യും സ്വന്തമാക്കിയിരുന്നു. Casio Retailer Pvt. Ltd. എന്ന NBFC യിലൂടെ NCD നിക്ഷേപം സമാഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 72 മാസംകൊണ്ട് പണം ഇരട്ടിയാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇവര്‍ മുമ്പ് വാങ്ങിയ NCD നിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും NCD യിലൂടെ നിക്ഷേപം സമാഹരിക്കുവാന്‍ ഒരുങ്ങിയത്. തട്ടിപ്പ് ലക്ഷ്യമിട്ട് നെടുമ്പറമ്പില്‍ എന്‍.എം ജയിംസും കുടുംബവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തോളം കമ്പനികളാണ്, ഇതില്‍ പലതും ഈ അടുത്തകാലത്ത് അതായത് 2022-23 കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്‌. രണ്ടു ചിട്ടിക്കമ്പനികളും രണ്ടു നിധി കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെ ദുരൂഹതകള്‍ ഇക്കാര്യത്തിലുണ്ട്. 2022 ജൂണ്‍ 23 ന് ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് NEDSTAR FINSERVE INDIA Pvt. Ltd.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...