കരുവന്നൂരില്‍ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകൻ ജോഷി രംഗത്ത്. നവംബർ ഒന്നിന് കരുവന്നൂർ ബാങ്കിനു മുന്നില്‍ നിന്നും തൃശൂർ കളക്ടറേറ്റിലേക്കാണ് ഒറ്റയ്ക്കു നടത്തം. കരുവന്നൂർ ബാങ്ക് കൊള്ള വിഷയം കാലങ്ങളായി മൂടി വെയ്ക്കുകയും സഹകാരികളെ കഷ്ടത്തിലാക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് നടത്തം. ട്യൂമർ ബാധിതനായ ജോഷി 21 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. 90 ലക്ഷമാണ് ജോഷിക്കും കുടുംബത്തിനും കരുവന്നൂരില്‍ നിക്ഷേപം ഉള്ളത്. കരുവന്നൂർ ബാങ്കിൽ നിക്ഷേപകരെത്തുന്നു എന്ന് ഭരണ സമിതി പറയുമ്പോഴും ചികിത്സയ്ക്കും ജീവിതച്ചിലവിനും പണം കിട്ടുന്നില്ലെന്ന പരാതിക്ക് കുറവില്ല. 7 ലക്ഷം നിക്ഷേപമുണ്ടായിട്ടും ചികിത്സയും ജീവിത ചിലവിനും പണം നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപക റജീന സെബാസ്റ്റ്യനും രംഗത്ത് എത്തി.

അതിനിടെ തട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ബാങ്കിലേക്ക് 20 ലക്ഷം നിക്ഷേപമെത്തി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരുകൊല്ലത്തേക്ക് നിക്ഷേപിച്ചത്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ബാധ്യത കണക്കിലെടുത്താണ് നിക്ഷേപമെന്നായിരുന്നു ടൂറിസം സംഘം പ്രസിഡന്‍റ് പറഞ്ഞത്. നേരത്തെ ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലനും ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരുന്നു. ബാങ്കിന്റെ തകര്‍ന്ന വിശ്വാസം തിരിച്ചു പിടിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിക്ഷേപ നീക്കങ്ങളെന്നാണ് വിലയിരുത്തല്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനം ; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു...

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...