ഓർഡർ ചെയ്‌താല്‍ 15 മിനിറ്റിൽ ഐഫോൺ 15 കൈയ്യിൽ പറന്നെത്തും

For full experience, Download our mobile application:
Get it on Google Play

രാജ്യത്ത് ഐഫോൺ 15 സീരീസ് ഫോണുകളുടെ ഏറ്റവും വേ​ഗതയാർന്ന ഡെലിവറി പ്രഖ്യാപിച്ച് പ്രമുഖ ദ്രുത വാണിജ്യ സ്ഥാപനമായ ബ്ലിങ്കിറ്റ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഓർഡർ ചെയ്ത് 15 മിനിറ്റിനുള്ളിൽ ഫോൺ എത്തിക്കുമെന്നാണ് ബ്ലിങ്കിറ്റ് ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. ഇന്ന് മുതലാണ് രാജ്യത്ത് ഐഫോൺ 15 സീരീസിന്റെ തത്സമയ വിൽപന ആരംഭിച്ചത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഡൽഹി, മുംബൈ എന്നീ ന​ഗരങ്ങളിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ വൻ ജനക്കൂട്ടം ആണെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഡൽഹിയുടെ സെലക്ട് സിറ്റി വാൽക്കിൽ ഉള്ള ആപ്പിൾ സ്റ്റോറിൽ ഫോൺ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്. പുലർ‌ച്ചെ നാല് മണി മുതൽ ഇവിടെ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് വളരെ വേ​ഗതയിലുള്ള ഡെലിവറി വാ​ഗ്ദാനം ചെയ്ത് ബ്ലിങ്കിറ്റ് രം​ഗത്ത് എത്തിയിരിക്കുന്നത്.

ഡൽഹി, മുംബൈ, പൂനെ, ബം​ഗളൂരു എന്നീ ന​ഗരങ്ങളിലാണ് 15 മിനിറ്റ് കൊണ്ട് പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ ഡെലിവറി ചെയ്യാനുള്ള സൗകര്യം ബ്ലിങ്കിറ്റ് കൊണ്ടുവന്നിരിക്കുന്നത്. പ്രീമിയം ആപ്പിൾ റീസെല്ലറായ യുണികോണുമായി സഹകരിച്ചാണ് ബ്ലിങ്കിറ്റ് തങ്ങളുടെ ഫാസ്റ്റ് ഡെലിവറി സൗകര്യം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 14 ഫോണുകൾ ഇറങ്ങിയപ്പോഴും ബ്ലിങ്കിറ്റും യുണികോണും തമ്മിൽ സഹകരിച്ച് ഇത്തരത്തിൽ ഫാസ്റ്റ് ഡെലിവറി നടത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് രണ്ട് കമ്പനികളും തമ്മിൽ ഇത്തരത്തിൽ കൈകോർക്കുന്നത്. ബ്ലിങ്കിറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ അൽബിന്ദർ ദിൻഡ്‌സ ആണ് ഇക്കാര്യം ട്വിറ്റർ (എക്സ്) വഴി പുറത്ത് വിട്ടത്. “ഈ വർഷം യൂണികോൺ എപിആറുമായി സഹകരിച്ച് മിനിറ്റുകൾക്കുള്ളിൽ ഐഫോൺ 15 ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്” എന്നായിരുന്നു അൽബിന്ദർ ദിൻഡ്‌സയുടെ ട്വീറ്റ്. ഇത്തരത്തിൽ‌ ഒരു പങ്കാളിത്തം ലോകത്തിൽ തന്നെ ആദ്യമാണെന്നും ഇദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്പന്നമാണ് ഐഫോൺ 15 എന്നും ഇത് ഉപഭോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നത് വഴി അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നി ഫോണുകൾ ഇന്ന് മുതൽ ബ്ലിങ്കിറ്റ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാണെന്നും ഇദ്ദേഹം അറിയിച്ചു. ഫോണിന്റെ വിവിധ സ്റ്റോറേജ് വേരിയന്റുകൾ ഇവിടെ ലഭ്യമാണ്. വിവിധ ഓഫറും കമ്പനി ഈ ഫോണുകൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി കാർഡുകൾ ഉപയോ​ഗിച്ച് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യം, കുറഞ്ഞ നിരക്കിലെ ഇഎംഐ, 5,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവ കമ്പനി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് വാങ്ങാനായി ആദ്യം നിങ്ങൾ ബ്ലിങ്കിറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ശേഷം സൈൻ അപ് ചെയ്ത് നിങ്ങൾ ഇഷ്ടപ്പെടുന്ന മോഡൽ തിരഞ്ഞെടുക്കുക. വേരിയന്റ് തിരഞ്ഞെടുക്കുക. ശേഷം ഇവ നിങ്ങളുടെ കാർട്ടിലേക്ക് ചേർക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...