ഐപിഎല്‍ 2021 ; ‘അവനോട് ബഹുമാനം മാത്രം’ – വിജയാഹ്ലാദത്തിനിടയിലും റിതുരാജിനെ പ്രകീര്‍ത്തിച്ച് സഞ്ജു

For full experience, Download our mobile application:
Get it on Google Play

അബുദാബി : ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ വിജയാഹ്ലാദത്തിനിടയിലും റിതുരാജ് ഗെയ്കവാദിന്റെ ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. രാജസ്ഥാനെതിരെ  60 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് ഗെയ്കവാദ് നേടിയത്. ഇതില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെട്ടിരുന്നു. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ് അവസാന ഓവറിലെ അവസാന പന്ത് സിക്‌സടിച്ചാണ് ഗെയ്കവാദ് സെഞ്ചുറി ആഘോഷിച്ചത്.

ഇതിനെ കുറിച്ച് മത്സരശേഷം സഞ്ജു പരാമര്‍ശിക്കുകയും ചെയ്തു. സഞ്ജുവിന്റെ വാക്കുകള്‍… ”അവിശ്വസനീയമായ ബാറ്റിംഗായിരുന്നു ഗെയ്കവാദിന്റേത്. ഇത്തരത്തില്‍ ഒരു ബാറ്റ്‌സ്മാനെ എതിരാളികള്‍ ഭയക്കും. ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് ഗെയ്കവാദ് കളിച്ചത്. അതും ഒന്നാന്തരം ക്രിക്കറ്റ് ഷോട്ടുകള്‍. ഇത്തരം താരങ്ങള്‍ ബഹുമാനം അര്‍ഹിക്കുന്നു. അവന്‍ സെഞ്ചുറി നേടിയതില്‍ ഒരുപാട് സന്തോഷം. ബഹുമാനം തോന്നുന്നു.” സഞ്ജു പറഞ്ഞു.

രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും സഞ്ജു വാചാലനായി. ”എന്റെ ടീമിലെ താരങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. അവസാന 3-4 ഓവറുകളില്‍ പിച്ച് നന്നായി ബാറ്റ്‌സ്മാന്മാരെ പിന്തുണയ്ക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെയാണ് ടോസ് നേടിയിട്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ തന്നെ മത്സരം അനുകൂലമാക്കാന്‍ അവര്‍ക്ക് സാധിച്ചു.

യശസ്വി ജയ്‌സ്വാളിന്റെ ഫോമില്‍ സന്തോഷമുണ്ട്. ടൂര്‍ണമെന്റിലുടനീളം അവന്‍ നന്നായി കളിച്ചു. കഴിഞ്ഞ 2-3 മത്സരങ്ങളില്‍ ഞങ്ങള്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തുന്ന കാര്യം ചിന്തിച്ചിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ദിവസമായിരുന്നു. അവന്‍ നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലം. ദുബെയുടെ പ്രകടനത്തില്‍ ഏറെ സന്തോഷം.” സഞ്ജു പറഞ്ഞു. ജയത്തോടെ രാജസ്ഥാന് 12 മത്സരങ്ങളില്‍ 10 പോയിന്റായി. വരുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ സഞ്ജുവിനും സംഘത്തിനും പ്ലേഓഫ് ഉറപ്പിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...