ദുബൈ എക്സ്പോ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പിയൂഷ് ഗോയല്‍

For full experience, Download our mobile application:
Get it on Google Play

ദുബൈ : ദുബൈയില്‍ ആരംഭിച്ച എക്സ്പോ 2020 സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. എക്സ്പോ വേദിയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്‍ഘാടനം ചെയ്യാനെത്തിയ പിയൂഷ് ഗോയല്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

എക്സ്പോ നടക്കുന്ന അടുത്ത ആറ് മാസത്തിനിടെ ദുബൈ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍  പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. എക്സ്പോയിലെ ഇന്ത്യന്‍  പവലിയന്‍ ഉദ്ഘാടനം ചെയ്‍തതിന് പുറമെ ഉന്നതതല യോഗങ്ങളിലും ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര – നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള യോഗങ്ങളിലും പിയൂഷ് ഗോയല്‍ പങ്കെടുത്തു.

ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി, ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ മേള അതിശയകരമായ രീതിയില്‍ സംഘടിപ്പിക്കുന്ന യുഎഇ ഭരണകൂടത്തെ അദ്ദേഹം അനുമോദിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ എക്സ്പോ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...