Monday, April 29, 2024 5:31 am

ഐപിഎല്‍ : ജയം തുടരാന്‍ ചെന്നൈ – വിജയവഴിയില്‍ തിരിച്ചെത്താന്‍ ഹൈദരാബാദ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഐപിഎല്ലിൽ ഇന്ന് ചെന്നൈയും ഹൈദരാബാദും നേര്‍ക്കുനേര്‍. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച് ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അഞ്ചില്‍ നാലിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്.

അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാതിരുന്ന ചെന്നൈ ഇത്തവണ ഉജ്ജ്വല ഫോമിലാണ്. ഡൽഹിയുമായുള്ള സൂപ്പർ ഓവർ പോരാട്ടത്തിൽ തോറ്റാണ് ഹൈദരാബാദിന്റെ  വരവ്. ഡല്‍ഹി വേദിയാവുന്ന ഇത്തവണത്തെ ആദ്യ മത്സരമാണിത്.

നേർക്കുനേർ കണക്കുകളിൽ ചെന്നൈയ്ക്കാണ് മേൽക്കൈ. 14ൽ 11 തവണയും ജയിച്ചത് ചെന്നൈയാണ്. എന്നാല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം ഇരു ടീമുകള്‍ക്കും ഭാഗ്യ ഗ്രൗണ്ടാണ്. ഇവിടെ കളിച്ച എട്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ആറ് വിതം മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.

ഹൈദരാബാദ് ടീമില്‍ ഇന്ന് കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി പുറത്തിരിക്കുന്ന മനീഷ് പാണ്ഡെ അന്തിമ ഇലവനില്‍ തിരിച്ചെത്തിയേക്കും. പാണ്ഡെ വരുമ്പോള്‍ യുവതാരം വിരാട് സിംഗാവും പുറത്താവുക. കഴിഞ്ഞ മത്സരത്തില്‍ 14 പന്തില്‍ നാലു റണ്‍സെടുത്ത് പുറത്തായ വിരാടിന്റെ  പ്രകടനം ഹൈദരാബാദിന്റെ  തോല്‍വിയില്‍ നിര്‍ണായകമായിരുന്നു. ചെന്നൈ ടീമില്‍ റോബിന്‍ ഉതപ്പക്കും മൊയീന്‍ അലിക്കും അവസരം ലഭിക്കാനിടയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ച്ചൂടിൽ ഇപ്പോൾ ഇവനാണ് ആശ്വാസം ; വഴിയോര മാമ്പഴ വിപണി ഉണർന്നു, വിൽപ്പന പൊടിപൊടിക്കുന്നു

0
കൊച്ചി: വേനല്‍ച്ചൂട് ശക്തമായതോടെ വീണ്ടും സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും...

ഭരണഘടന അനുസരിച്ചുള്ള സംവരണത്തെ ആർ.എസ്.എസ്. പിന്തുണയ്‌ക്കുന്നു ; മോഹൻ ഭാഗവത്

0
ഹൈദരാബാദ്: ഭരണഘടനപ്രകാരമുള്ള സംവരണത്തെ ആർ.എസ്.എസ്. എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് സംഘടനാമേധാവി മോഹൻ ഭാഗവത്....

ഓട്ടത്തിലും ജനപ്രീതിയിലും ആള് ഇപ്പോഴും ഹിറ്റാണ്….; ആദ്യ വന്ദേഭാരതിന് ഇന്ന് പിറന്നാൾ

0
കണ്ണൂർ: കേരളത്തിലെ തീവണ്ടിയാത്രയുടെ ആകെ സ്വഭാവംതന്നെ മാറ്റിയ ആദ്യ വന്ദേഭാരതിന് ഒരു...

കേസുകൾ 50 ലക്ഷം കവിഞ്ഞു ; നോട്ടീസയക്കൽ നിർത്തി കെൽട്രോൺ

0
തിരുവനന്തപുരം: എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍...