ഐപിഎൽ ; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിങ്‌സ്

For full experience, Download our mobile application:
Get it on Google Play

ധരംശാല: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി പഞ്ചാബ് കിങ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗവിനെ 37 റണ്‍സിനാണ് തോല്‍പ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വമ്പന്‍ തോല്‍വിയിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തില്‍ അബ്ദുള്‍ സമദ്-ആയുഷ് ബദോനി സഖ്യം നടത്തിയ അപ്രതീക്ഷിത പോരാട്ട വീര്യമാണ് വലിയ നാണക്കേടില്‍ നിന്നും ലഖ്‌നൗവിനെ രക്ഷിച്ചത്. 40 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 74 റണ്‍സുമായി അവസാന ഓവറില്‍ പുറത്തായ ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍.

അബ്ദുല്‍ സമദ് 24 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 45 റണ്‍സെടുത്ത് പുറത്തായി. ആറാം വിക്കറ്റില്‍ ബദോനി-സമദ് സഖ്യം 41 പന്തില്‍ കൂട്ടിച്ചേര്‍ത്ത 81 റണ്‍സാണ് ലക്‌നൗവിന്റെ പോരാട്ടം അവസാന ഓവര്‍ വരെ നീട്ടിയത്. നായകന്‍ ഋഷഭ് പന്ത് 18 റണ്‍സെടുത്ത് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. സെഞ്ചറിയുടെ വക്കോളമെത്തിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പ്രഭ്‌സിമ്രാന്‍ 91 റണ്‍സെടുത്ത് പുറത്തായി. 48 പന്തില്‍ ആറു ഫോറും ഏഴു സിക്‌സും ഉള്‍പ്പെടുന്നതാണ് പ്രഭ്‌സിമ്രാന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...