ഇന്ത്യയിലെ ആദ്യ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 സ്മാർട്ട്ഫോൺ ഐക്യൂ 12 അടുത്ത മാസം

For full experience, Download our mobile application:
Get it on Google Play

ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പില്‍ ഒരുങ്ങുന്ന iQOO 12 ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തും. കമ്പനിയുടെ ഇന്ത്യന്‍ സിഇഒ നിപുണ്‍ മൗര്യയാണ് എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 കരുത്തില്‍ ഒരുക്കി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായിരിക്കും iQOO 12 എന്ന് നിപുണ്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ വിപണിയില്‍ ഇത് എന്ന് അവതരിപ്പിക്കുമെന്ന കൃത്യമായ വിവരം കമ്പനി അറിയിച്ചിട്ടില്ല. ചൈനയില്‍ നവംബര്‍ ഏഴിനാണ് iQOO 12 ലോഞ്ച് ചെയ്യുന്നത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ തന്നെ iQOO 12ന്റെ ആഗോള ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് സൂചനകള്‍. മോഡലിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ അമോലെഡ് ഡിസ്പ്ലേ സഹിതം 2കെ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമായിട്ടാണ് മോഡല്‍ വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 5000 എംഎഎച്ച് ബാറ്ററി, 200W ഫാസ്റ്റ് ചാര്‍ജിംഗ്, അള്‍ട്രാസോണിക് ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ (50 എംപി ഓമ്നിവിഷന്‍ സെന്‍സര്‍, 50 എംപി വൈഡ് ആംഗിള്‍ ലെന്‍സ് തുടങ്ങിയവയായിരിക്കും പ്രധാന പ്രത്യേതകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡെലിവറി ജീവനക്കാരനെ ഹെൽമെറ്റും ഇസ്തിരിപ്പെട്ടി കൊണ്ടും ക്രൂരമായി ആക്രമിച്ചു ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയെന്ന കാരണത്താൽ ഫുഡ് ഡെലിവറി ജീവനക്കാരനെ...

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ല ; ഈ ബജറ്റിൽ പ്രഖ്യാപനമുണ്ടാകില്ലെന്ന്...

0
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന....

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

പിലാത്തറ സ്വർണം പൊട്ടിക്കൽ : അക്രമി സംഘത്തിലെ ഒരാൾ അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിലെ അക്രമി സംഘത്തിെലെ ഒരാൾ...