രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിക്കൂർ എം. എൽ.എ അഡ്വ. സജീവ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിക്കൂർ എം. എൽ.എ അഡ്വ. സജീവ് ജോസഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ കരീം ചേലേരി, ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ ഇ. പി ഷംസുദ്ദീൻ എന്നിവരടക്കം നിരവധി മുസ്ലിം ലീഗ് നേതാക്കളും സിപിഐയുടെ യുവജന സംഘടനയായ എ. ഐ. വൈ. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി രജീഷ്, ജില്ലാ സെക്രട്ടറി കെ. വി സാഗർ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി പ്രശോഭ്, ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ. പി പ്രശാന്ത്, കെ. പി രമേശൻ, ഗൾഫിലെ പ്രമുഖ റേഡിയോ ബ്രോഡ്കാസ്റ്ററൂം കലാകാരനുമായ കെ. പി. കെ വേങ്ങര എന്നിവരും സത്യാഗ്രഹ പന്തലിൽ എത്തി രാജീവ്‌ ജോസഫിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരപോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അഡ്വ. സജീവ് ജോസഫ് വ്യക്തമാക്കി. സമരവേദിയിൽ നിന്നും രാജീവ്‌ ജോസഫിനെ അറസ്റ്റ് ചെയ്ത് മാറ്റിയാൽ ഈ സത്യാഗ്രഹ സമരം പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുവാൻ മുസ്ലിം ലീഗിന്റെ ആയിരക്കണക്കിന് പ്രവർത്തകർ സത്യാഗ്രഹത്തിൽ അണിനിറക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ കരീം ചേലേരി പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...