ഫോ​ണു​ക​ളി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശം ന​ൽ​കി ഇ​റാ​ൻ

For full experience, Download our mobile application:
Get it on Google Play

ടെ​ഹ്റ​ൻ: ഫോ​ണു​ക​ളി​ൽ നി​ന്ന് വാ​ട്സ്ആ​പ്പ് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഇ​റാ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ദേ​ശീ​യ ടെ​ലി​വി​ഷ​നി​ലൂ​ടെ അ​റി​യി​പ്പ് ന​ൽ​കി. വാ​ട്സ്ആ​പ്പ് ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പി​ന്നി​ൽ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​മൊ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ഇ​സ്രാ​യേ​ലി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ൽ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത വാ​ട്സ്ആ​പ്പ് നി​ഷേ​ധി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ബ്ലോ​ക്ക് ചെ​യ്യാ​ൻ ഇ​ത്ത​രം തെ​റ്റാ​യ റി​പ്പോ​ർ​ട്ടു​ക​ൾ കാ​ര​ണ​മാ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വാ​ട്സാ​പ്പ് പ്ര​തി​ക​രി​ച്ചു. ‘ഞ​ങ്ങ​ൾ നി​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ ട്രാ​ക്ക് ചെ​യ്യു​ന്നി​ല്ല, ആ​ര് ആ​ർ​ക്ക് സ​ന്ദേ​ശ​മ​യ​ക്കു​ന്നു​വെ​ന്ന കാ​ര്യം സൂ​ക്ഷി​ക്കു​ന്നി​ല്ല, പേ​ഴ്സ​ണ​ൽ സ​ന്ദേ​ശ​ങ്ങ​ൾ ട്രാ​ക്ക് ചെ​യ്യു​ന്നി​ല്ല.

ഒ​രു സ​ർ​ക്കാ​റി​നും വി​വ​ര​ങ്ങ​ൾ ഞ​ങ്ങ​ൾ മൊ​ത്ത​മാ​യി കൈ​മാ​റു​ന്നി​ല്ല. എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​യ​ക്കു​ന്ന ആ​ൾ​ക്കും സ്വീ​ക​രി​ക്കു​ന്ന ആ​ൾ​ക്കു​മ​ല്ലാ​തെ മൂ​ന്നാ​മ​തൊ​രാ​ൾ​ക്ക് സ​ന്ദേ​ശം വാ​യി​ക്കാ​നാ​കി​ല്ല’ -വാ​ട്സ്ആ​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ൻ​സ്റ്റ​ഗ്രാ​മി​നും ടെ​ല​ഗ്രാ​മി​നും പു​റ​മെ ഇ​റാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മം വാ​ട്ട്‌​സ്ആ​പ്പാ​ണ്. ഹി​ജാ​ബ് നി​യ​മം ലം​ഘി​ച്ചെ​ന്ന പേ​രി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്‌​സ അ​മീ​നി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ 2022ൽ ​ഇ​റാ​നി​ൽ വാ​ട്ട്‌​സ്ആ​പ്പും ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റും നി​രോ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​മാ​ണ് ഇ​തി​ന് ര​ണ്ടു​മു​ള്ള വി​ല​ക്ക് ഇ​റാ​ൻ വി​ൻ​വ​ലി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥൻ്റെ മൂക്കിൻ്റെ പാലം തകർത്തു ; സഹോദരങ്ങൾ അറസ്റ്റിൽ

0
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട്...

കള്ളക്കടൽ മുന്നറിയിപ്പ് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ...

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധം

0
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഓഫീസുകളിലും സർക്കാർ സ്കൂളുകളിലും താത്കാലിക ജീവനക്കാരെ...

ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക യജ്ഞം വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം...

0
കൊച്ചി: ജില്ലയിലെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ആനകളെ ഉൾക്കാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി...