തെഹ്‌റാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ ആക്രമണം. അമേരിക്കയുടെ നിരവധി സൈനിക വിമാനങ്ങൾ തകർന്നു. മുവാഫാഖ് സാൽറ്റി എയർ ബേസിന് നേരെയായിരുന്നു ആക്രമണം. വാർട്ട്‌ഹോഗ്’ എന്നറിയപ്പെടുന്ന ഒരു A-10 തണ്ടർബോൾട്ട് വിമാനത്തിന് ചിറക് നഷ്ടപ്പെടുന്ന തരത്തിൽ കേടുപാടുകൾ സംഭവിച്ചു. എട്ടോളം എഫ്-15 കേടുപാടുകൾ സംഭവിക്കുകയും, കൂടാതെ എ-10 തണ്ടർബോൾട്ട് (A-10 Thunderbolt) വിമാനം പൂർണമായും തകരുകയും ചെയ്‌തു. ഇതിനെത്തുടർന്ന് അമേരിക്ക ഇറാനിലേക്ക് 30 ലധികം മിസൈലുകൾ തൊടുത്തതോടെ യുദ്ധം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഞ്ചോളം ഇറാനിയൻ ടാങ്കറുകൾ അമേരിക്ക ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ജോർദാനിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്.
അതേസമയം, ഈ ആക്രമണങ്ങൾക്ക് നടുവിലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് ട്രംപിന്റെ പല്ലവി. സമാധാന ചർച്ചകൾ നടക്കുന്ന സമയത്തും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇറാനെ ആക്രമിക്കുന്ന പ്രവണത തുടരുകയാണ്. ഇറാൻ യുദ്ധം ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടന്നു. പോരാട്ടം രൂക്ഷമായ സാഹചര്യമാണ്.































