ഇറാൻ അവകാശവാദം നിഷേധിച്ച് അമേരിക്ക ; യുഎസ്എസ് എബ്രഹാം ലിങ്കൺ ഗൾഫിൽ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് നാവികസേന നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ പ്രവർത്തനരഹിതമായെന്ന ഇറാന്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു. ഗൾഫ് സമുദ്രത്തിൽ നിന്ന് കപ്പൽ പിൻവാങ്ങിയെന്ന പ്രസ്താവന തെറ്റാണെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ ഇപ്പോഴും മേഖലയിൽ സജീവമാണെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു. ഇറാൻ സൈന്യം അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഒമാൻ കടലിൽ വെച്ച് യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമിട്ടതായാണ് ഇറാൻ അവകാശപ്പെടുന്നത്.

ഇറാന്റെ സമുദ്രാതിർത്തിയിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ അകലെ വെച്ചായിരുന്നു ആക്രമണം നടന്നതെന്നാണ് ഇറാന്റെ പ്രസ്താവനയിൽ പറയുന്നത്. ആക്രമണശേഷം അമേരിക്കൻ കപ്പൽ വേഗത്തിൽ പ്രദേശം വിട്ടെന്നും ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ വിമാനവാഹിനിക്കപ്പലിന് വളരെ അടുത്ത് ഇറാനിയൻ കപ്പൽ സഞ്ചരിച്ചപ്പോൾ അമേരിക്കൻ സൈന്യം വെടിയുതിർത്തതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വെടിവെപ്പിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിലവിലുള്ള സംഘർഷാവസ്ഥ ഈ പുതിയ സംഭവവികാസത്തോടെ വർധിക്കാൻ സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...