അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പ് വിമാനം തകർത്തെന്ന് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പ് വിമാനം തകർത്തെന്ന് ഇറാൻ. യുഎസിന്‍റെ പറക്കും റഡാർ സംവിധാനം ഇറാൻ തകർത്തത് യുഎസിന് വലിയ തിരിച്ചടിയാണ്. കരയാക്രമണത്തിന് യുഎസ് ശ്രമിച്ചാൽ നിർണായക പങ്ക് വഹിക്കേണ്ടിയിരുന്ന വിമാനമാണ് ഇറാൻ തകർത്തത്. അതേസമയം വിമാനം തകർന്നെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സിറിയയിലെ അമേരിക്കൻ താവളമായ ഖസ്രാക് ആക്രമിച്ചെന്നും ഇറാൻ അറിയിച്ചു. അമേരിക്ക – ഇസ്രയേൽ ബന്ധമുള്ള സർവകലാശാലകളും ആക്രമിക്കും എന്ന് ഐആർജിസി ഭീഷണി മുഴക്കി. ഗൾഫ് മേഖലയിലേക്ക് ഇന്നലെ രാത്രിയും ആക്രമണം നടന്നു. ലബനനിൽ ഇസ്രയേൽ ഹെലികോപ്റ്ററുകളും ടാങ്കുകളും തകർത്തന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.

പശ്ചിമേഷ്യൻ യുദ്ധം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമാധാന സാധ്യതകളിപ്പോഴും അതിവിദൂരമാണ്. ടെഹ്റാനടക്കം ഇറാന്‍റെ നഗരങ്ങളിൽ മിസൈൽ വർഷമുണ്ടായി. ലക്ഷ്യമിട്ടത് ആയുധപ്പുരകളും, താത്കാലിക കമാൻഡ് സെന്ററുകളുമാണെന്ന് അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. പക്ഷേ ജനവാസ മേഖലകളിലടക്കം സ്ഫോടനങ്ങൾ നടന്നു. ഇറാൻ ശാസ്ത്ര സങ്കേതിക സർവകലാശാലയിലെ കെട്ടിടങ്ങൾ നിന്ന് കത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഖുസെസ്താൻ പ്രവശ്യയിൽ ജലസേചന സംവിധാനവും തകർന്നു.

ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്പെഷ്യൽ ഓപ്പറേഷൻസ് ട്രൂപ്പുകളെ ഉപയോഗിച്ച് ഖാർഗ് അടക്കം ദ്വീപുകൾ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യമെന്നാണ് വിവരം. 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇറാന്റെ മണ്ണിൽ കാല് കുത്തിയാൽ ശവപ്പെട്ടിയിലാകും മടക്കമെന്നാണ് ഇതിനുള്ള ടെഹ്റാന്റെ മറുപടി. ഇറാനിൽ ഇത് വരെ മൂവായിരത്തി മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഇതിൽ ആയിരത്തിയഞ്ഞൂറോളം പേർ സാധാരണക്കാരാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് ഗതാഗതം ; നയതന്ത്ര ചർച്ചയിൽ 48 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് ട്രംപ്

0
മസ്‌ക്കറ്റ് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ- ഒമാൻ നയതന്ത്ര...

അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ; പാർലമെൻ്റ് നടപടികൾ ഇന്നും തടസ്സപ്പെട്ടു

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ അമിത് ഷാ മറുപടി...

സിജെപി രാഷ്ട്രീയ പാർട്ടി ആവില്ല : പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല ;...

0
മുംബൈ : ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ...

കാട്ടാക്കടയിലെ ആദിശേഖർ കൊലപാതകം ; പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച്...