ഇറാൻ വൻ പ്രതിസന്ധിയിലേക്ക് ; ഗൾഫ് മുഴുവൻ കൈവിടുന്നു ; അവശേഷിച്ച പിന്തുണയും നഷ്ടം

For full experience, Download our mobile application:
Get it on Google Play

ഖത്തർ: ഹോർമൂസിലെ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും സാധ്യതകളും കൂടി തകർത്ത് ഇറാൻ. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കുന്നത് ഇറാനാണെന്ന് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ ആഞ്ഞടിച്ചു. വെടിനിർത്തൽ സാധ്യമാക്കിയ ഖത്തറിന്റെയും, ഇറാനുമായി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സൗദിയുടെയും കപ്പലുകൾ ആക്രമിച്ചതിലൂടെ കടുത്ത രോഷമാണ് മേഖലയിൽ. സമാധാന ധാരണയ്ക്ക് പിന്നാലെ ഇറാനുമായി വ്യാപാര ബന്ധം പുനസ്ഥാപിച്ച് തുടങ്ങിയിരുന്നു മിക്ക ഗൾഫ് രാജ്യങ്ങളും. രാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇറാൻ മുൻ പരമോന്നത നേതാവ് അൽത്തുള്ള അലി ഖംനഇയുടെ സംസ്കാര ചടങ്ങിലേക്ക് വിദേശകാര്യ സഹമന്ത്രിയെ അയക്കുക വരെ ചെയ്തു സൗദി. മേഖലയിൽ ഇറാനുമായി സംസാരിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്ന് നിലപാടെടുത്തത് ഖത്തർ.

എന്നാൽ ഹോർമൂസിൽ ഇറാൻ പുതുതായി ആഖ്രമിച്ച കപ്പലുകളിൽ ഒന്ന് സൗദിയുടെ അൽ വിദ്-യാൻ. മറ്റൊന്ന് ഖത്തറിന്റെ അൽ റകായത്. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കുന്നത് ഇറാനാണെന്ന് ജിസിസി കൂട്ടായ്മ ആഞ്ഞടിച്ചു. ബഹറൈനും കുവൈത്തിനും നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിലപാട്. സമാധാന ധാരണയിലൂടെ നേടിയ നേട്ടങ്ങൾ നിലനിർത്തണമെന്ന് ഖത്തർ പറഞ്ഞു. എല്ലാ നഷ്ടങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ഇറാനാണെന്ന് സൗദി മുന്നറിയിപ്പ് നൽകി. യുഎഇയും ഇറാനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഒമാനും വരെ ഇന്ന് ഇറാനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഇറാന് ലഭിക്കേണ്ട ഫണ്ടുകളിൽ ബഹുഭൂരിഭാഗവും വ്യാപാരത്തിലൂടെ ലഭിക്കേണ്ടത് ഗൾഫ് രാജ്യങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...