അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തുവിട്ടത് 300 ഡ്രോണുകൾ ; ഞെട്ടലോടെ ലോകരാജ്യങ്ങൾ…!

For full experience, Download our mobile application:
Get it on Google Play

ജറുസലേം: ഇറാന്റെ മിന്നലാക്രമണം കാര്യമായ നാശനഷ്ടങ്ങളില്ലാതെ പ്രതിരോധിക്കാൻ ഇസ്രയേലിനെ സഹായിച്ചത് ശക്തമായ വ്യോമപ്രതിരോധസംവിധാനങ്ങളുടെ മികവെന്ന് റിപ്പോർട്ടുകൾ. അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ്. അതിൽ 99 ശതമാനവും തടഞ്ഞെന്ന് ഇസ്രയേൽ അവകാശപ്പെടടുകയും ചെയ്തു. 170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നതാണ് കൃത്യമായ കണക്കെന്ന് ഇസ്രയേൽ സേനാവക്താവ്‌ ഡാനിയേൽ ഹഗാരി പറഞ്ഞു. എന്നാൽ, അതിൽ ചുരുക്കം എണ്ണം മാത്രമാണ് അതിർത്തിക്കുള്ളിൽ കടന്നത്. ആക്രമണത്തിൽ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തിന് ചെറുതായി കേടുപാടുകൾ പറ്റി. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് പോർവിമാനങ്ങളാണ്.

ആക്രമണസമയത്ത് ജറുസലേമിലും ടെൽഅവീവിലും സൈറണുകൾ നിലയ്ക്കാതെ മുഴങ്ങിയിരുന്നു. തെക്കൻ ഇസ്രയേൽ, വടക്കൻ ഇസ്രയേൽ, വെസ്റ്റ്ബാങ്കിന്റെ വടക്കൻഭാഗം, ജോർദാൻ അതിർത്തിയോടുചേർന്ന ചെങ്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ടായി. ഗോലാൻ കുന്നുകൾ, സിറിയൻ, ലെബനീസ് അതിർത്തിപ്രദേശങ്ങൾ, നെവാതിം, ഡിമോണ, എയ്‌ലറ്റ് തുടങ്ങിയ നഗരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഇസ്രയേലികളോട് ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് മാറാൻ സൈന്യം മുന്നറിയിപ്പുനൽകി. സ്കൂളുകൾ അടച്ചു. പൊതു ഇടങ്ങളിൽ കൂട്ടംചേരൽ വിലക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...