ഇറാൻ നിരുപാധികം കീഴടങ്ങണം : മുന്നറിയിപ്പുമായി ഡൊണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടലുമായി അമേരിക്കയും. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാം. ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്. “പരമോന്നത നേതാവ്” എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ ഞങ്ങൾ അദ്ദേഹത്തെ ആക്രമിക്കാൻ പോകുന്നില്ല (കൊല്ലുക!). പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി!” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. മറ്റൊരു പോസ്റ്റിൽ ഡൊണാൾഡ് ട്രംപ് കുറിച്ചത് “ഇറാൻ നിരുപാധികം കീഴടങ്ങണം എന്നാണ്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സേന വിന്യാസവുമായി അമേരിക്ക. കൂടുതൽ പോർ വിമാനങ്ങൾ എത്തിക്കാൻ നീക്കം. F-16,F-22,F-35 പോർവിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തുന്നു. ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി യു.എസ്. ഡൊണാൾഡ് ട്രംപ്. ജി-7 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. വെടിനിർത്തലിന് ഇടപെട്ടെന്ന് തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....