യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ എത്തിയുള്ള സമാധാന ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ഇതിനാലാണ്. അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. പാക്കിസ്ഥാനിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കാത്തത് വിശദീകരിച്ച് കൊണ്ടാണ് വിദേശകാര്യമന്ത്രിയുടെ നിലപാട്. ഹോർമൂസിലൂടെ അവശ്യവസ്തുക്കളും മാനുഷിക സഹായവും വഹിച്ചുള്ള കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയെന്ന് ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ബുഷഹർ ആണവ നിലയത്തിന് നേരെ നാലാമതും ഉണ്ടായ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്റെ ശേഷി പൂർണമായും തകർത്തെന്ന അവകാശ വാദങ്ങൾക്കിടെ പോർവിമാനങ്ങൾ വീണത് അമേരിക്കയ്ക്ക് തിരിച്ചടിയായി. ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ഗൾഫ് രാജ്യങ്ങൾ നേരെ ഉൾപ്പടെ ഇറാനും ആക്രമണം തുടരുകയാണ്. പാകിസ്ഥാനിൽ നടന്ന സൗദി – തുർക്കി – ഈജിപ്ത് ചേർന്ന ചർച്ചകളിൽ നിന്ന് വിട്ടുനിന്നത് വിശദീകരിച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ അനുകൂല പ്രസ്താവന.

യുദ്ധത്തിന് ശാശ്വത അന്ത്യമാണ് തേടുന്നത്. അതില്ലാത്തതിനാലാണ് വിട്ടുനിന്നത് എന്നാണ് വിശദീകരണം. അനുകൂല ധാരണകളുണ്ടായാൽ ചർച്ചകൾക്ക് സന്നദ്ധമെന്ന് വ്യക്തമാക്കുന്ന, നയതന്ത്ര – രാഷ്ട്രീയ നേതൃത്വത്തിന്റെ സൂചന. സമാധാന ശ്രമങ്ങൾക്ക് പാക്കിസ്ഥാന് നന്ദി അറിയിക്കുകയും കൂടി ചെയ്തതോടെ ഈ വഴിയിലൂടെ നീക്കങ്ങൾ തുടരാനാണ് സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...