ഇറാനു നേരെ പ്രഹരം തുടർന്ന് യുഎസ് : തുറമുഖങ്ങളിൽ ബോംബിട്ടു ; തിരിച്ചടിച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം തുടർന്നു. യുഎസ് താവളങ്ങളുള്ള ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാനും തിരിച്ചടി നൽകി. ഇന്നലെ അതിരാവിലെ തുടങ്ങിയ ആക്രമണം രാത്രി വൈകിയും തുടരുകയാണെന്നു കുവൈത്തും ബഹ്‌റൈനും അറിയിച്ചു. ഇന്നലെ ഒമാൻ തീരം വഴി ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 2 എണ്ണ ടാങ്കറുകൾ മിസൈൽ ആക്രമണത്തിൽ തകർന്നു. നാവികർ ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. അതേസമയം, ഇറാൻ–യുഎസ് നയതന്ത്ര ചർച്ച പുനരാരംഭിക്കാനുള്ള മധ്യസ്ഥ നീക്കവും സജീവമായിട്ടുണ്ട്.

ഇറാനിലെ ഷിറാസ്, ചാബഹാർ, ഖൊരാമബാദ്, പടിഞ്ഞാറ് അബ്ദനൻ എന്നീ തീരനഗരങ്ങളിലാണ് യുഎസ് ഇന്നലെ ബോംബിട്ടത്. ബഹ്റൈനിൻ ആമസോൺ ഡേറ്റ സെന്ററും യുഎസ് സൈനികരുടെ താമസകേന്ദ്രങ്ങളും ആക്രമിച്ചതായി ഇറാൻ സേന അവകാശപ്പെട്ടു. ജോർദാനിലെ യുഎസ് വ്യോമത്താവളത്തിലും കുവൈത്തിലെ 3 യുഎസ് സേനാത്താവളങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായി. തുടർച്ചയായ നാലാം ദിവസവും കുവൈത്തിലെ വൈദ്യുതി നിലയങ്ങളിലും കുടിവെള്ള പ്ലാന്റുകളിലും മിസൈൽ ആക്രമണങ്ങളിൽ തീപിടിച്ചു. പല നിലയങ്ങളിലും വൈദ്യുതി ഉൽപാദനം പൂർണമായും നിർത്തി.

അതേസമയം, ഹോർമുസിലെ തെക്കൻ പാതയിലൂടെ പോകാൻ ശ്രമിച്ച 2 എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തീപിടിച്ചതായി ഇറാൻ റവല്യൂഷനറി ഗാർഡ് പറഞ്ഞു. കഴിഞ്ഞദിവസവും കടൽബോംബ് സ്ഫോടനത്തിൽ 2 കപ്പലുകൾക്കു തീപിടിച്ചിരുന്നു. ഇറാൻ അനുമതിയോടെ 4 ചരക്കുകപ്പലുകൾ മാത്രമാണ് ഇന്നലെ ഹോർമുസ് കടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...