യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്

For full experience, Download our mobile application:
Get it on Google Play

ഇറാൻ : യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് ( ഐ ആർ ജി സി ). തങ്ങളുടെ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ കപ്പലിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നും ആക്രമണം ഭയന്ന് കപ്പൽ മേഖലയിൽ നിന്ന് എബ്രഹാം ലിങ്കൺ പിൻവാങ്ങിയെന്നും ഐ ആർ ജി സി അവകാശപ്പെട്ടു. ഇറാൻ ആക്രമണം ഭയന്ന് എബ്രഹാം ലിങ്കൺ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാറിയെന്നാണ് ഐ ആർ ജി സി പറയുന്നത്. എന്നാൽ ഐ ആർ ജി സിയുടെ അവകാശവാദങ്ങൾ അമേരിക്കൻ പ്രതിരോധ കേന്ദ്രമായ പെന്റഗൺ തള്ളി.

പടക്കപ്പൽ സുരക്ഷിതമാണെന്നും നിശ്ചയിച്ച ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതിനിടെ യുദ്ധം അവസാനിപ്പിക്കാനായുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചന്ന റിപ്പോർട്ടുകളോടും ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാനായി അഞ്ചിന നിർദേശങ്ങളോ വെടിനിർത്തൽ പദ്ധതിയോ മുന്നോട്ട് വെച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിലവിൽ അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും അബ്ബാസ് അരാഗ്ചി വിവരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...