ഇരിക്കൂറിലെ ‘ദൃശ്യം’ മോഡല്‍ കൊല ; പ്രതിയുടെ ആത്മവിശ്വാസത്തിന് മുകളിലൂടെ ലീസിന്‍റെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഇരിക്കൂറില്‍ കാണാതായ മറുനാടന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയതില്‍ ഒടുവില്‍ അയാളുടെ സുഹൃത്തുക്കള്‍ തന്നെ പ്രതികളാകുമ്പോള്‍ പോലീസ് നടത്തിയത് വിദഗ്ധമായ അന്വേഷണം. മറുനാടന്‍ തൊഴിലാളിയായ ആഷികുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്‍റെ തറയില്‍ കുഴിച്ചുമൂടിയ പ്രതി വിചാരിച്ചത് താന്‍ ഒരിക്കലും പിടിയിലാകില്ലെന്നായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം പ്രതിയുടെ ആത്മവിശ്വാസത്തിനും മുകളിലായിരുന്നു.

ദൃശ്യം സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു കൊലപാതകം. പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു  ആഷികുള്‍ ഇസ്ലാമിന്‍റെ മൃതദേഹം. കേസില്‍ ഇരിക്കൂര്‍ പോലീസ് പിടികൂടിയ പരേഷ് നാഥ് മണ്ഡല്‍ ചോദ്യം ചെയ്യലില്‍ ‘ദൃശ്യം’ മലയാളം പതിപ്പോ, ഹിന്ദി പതിപ്പോ കണ്ടിട്ടില്ലെന്നാണ് പറയുന്നത്.

ജൂണ്‍ 28 മുതലാണ് ആഷികുള്‍ ഇസ്ലാമിനെ കാണാതായത്. അന്ന് തന്നെ അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ  പരേഷ് നാഥ് മണ്ഡലും ഗണേഷും നാടുവിട്ടു. എന്നാല്‍ അതിന് മുന്‍പ്  ആഷികുള്‍ ഇസ്ലാമിനെ ഫോണ്‍ നന്നാക്കാന്‍ പോയ ശേഷം കാണാനില്ലെന്ന് ഇസ്ലാമിന്‍റെ സഹോദരന്‍ മോമിനെ വിളിച്ച് പരേഷ് നാഥ് അറിയിച്ചു.

കണ്ണൂര്‍ മട്ടന്നൂര്‍ തന്നെ നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ പിന്നീട് ഇരിക്കൂര്‍ പോലീസില്‍ പരാതി നല്‍കി. ഒപ്പം താമസിച്ചവരെ ബന്ധപ്പെടാന്‍ ശ്രമിക്കാവെയാണ് അവര്‍ മുങ്ങിയതായി പോലീസ് മനസിലാക്കുന്നത്. ഇവരുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.

എന്നാല്‍ കുറച്ച് കാലം കഴിഞ്ഞ് മണ്ഡലിന്‍റെ ഫോണ്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത് അന്വേഷണ സംഘം കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ടവര്‍ ലോക്കേഷന്‍ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് അറിഞ്ഞു. ഇതോടെ കണ്ണൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം  ഇസ്ലാമിന്‍റെ സഹോദരന്‍ മോമിനെയും ഒപ്പം ചേര്‍ത്ത് മഹാരാഷ്ട്രയിലേക്ക് ശനിയാഴ്ച പുറപ്പെട്ടു.

മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പാല്‍ഗരില്‍ നിന്നും പരേഷ് നാഥ് മണ്ഡലിനെ പോലീസ് പിടികൂടി. പ്രദേശിക പോലീസ് സഹായത്തോടെ ഇയാളെ പിടികൂടിയ പോലീസ് തിങ്കളാഴ്ചയോടെ പ്രതിയുമായി മടങ്ങിയെത്തി.

ജൂണ്‍ 28നാണ് പണത്തിന് വേണ്ടി ഇസ്ലാമിനെ ചുറ്റികയ്ക്ക് അടിച്ചും ശ്വാസം മുട്ടിച്ചും പരേഷ് നാഥും സുഹൃത്ത് ഗണേഷും കൊലപ്പെടുത്തിയത്. തുടര്‍ന്ന് ശരീരം കുഴിച്ചിട്ടു. കുഴിച്ചിടാനുള്ള ആശയം ഗണേഷിന്‍റെയാണ് എന്നാണ് മണ്ഡല്‍ പറയുന്നത്. ഗണേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...