ചൂരക്കോട് : റോഡ് നവീകരണത്തിന്റെ ഭാഗമായി ചൂരക്കോട് – മണ്ണടി റോഡിൽ നടന്ന പ്രവൃത്തികളിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതിന്റെ ഭാഗമായി രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്‍റെയും പേരിൽ വിജിലൻസ് കേസെടുത്തു. പൊതുമരാമത്ത് അടൂർ സബ് ഡിവിഷനൽ അസി.എക്സിക്യുട്ടീവ് എൻജിനീയർ ബി.ബിനു, പന്തളം സെക്ഷൻ ഓഫീസിലെ മുൻ അസി.എൻജിനീയർ എം.ആർ.മനുകുമാർ, കരാറുകാരൻ കോട്ടയം സ്വദേശി രാജി മാത്യു എന്നിവരുടെയും കരാർ കമ്പനിയുടെ പേരിലുമാണ് കേസ്. 20.72-ലക്ഷത്തിന്റെ ക്രമക്കേട് നടന്നതായിട്ടാണ് പത്തനംതിട്ട പോലീസ് വിജിലൻസ് കണ്ടെത്തിയത്. നവീകരണം നടന്ന സമയത്തെ രേഖകളിലെ അളവും റോഡിൽ വിജിലൻസ് നേരിട്ട് നടത്തിയ പരിശോധനയിലെ അളവും വ്യത്യാസമുണ്ടായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ റോഡ് നവീകരണത്തിൽ അളവുകൾ പെരുപ്പിച്ചുകാട്ടി ക്രമക്കേട് നടത്തുകയായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. രണ്ടുവർഷം മുൻപാണ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് നിർമാണം നടന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033