പുഷ് അപ് എടുക്കാത്തതിൽ പ്രകോപനം ; പിന്നാലെ വിദ്യാർത്ഥിയുടെ കഴുത്ത് ഞെരിച്ച് അധ്യാപകൻ, നടപടിയെടുത്ത് സ്‌കൂൾ അധികൃതർ

For full experience, Download our mobile application:
Get it on Google Play

മിഷിഗൺ: പരിക്കുമൂലം പുഷ് അപ് എടുക്കാതിരുന്ന വിദ്യാർത്ഥിയെ ആക്രമിച്ച് കായിക അധ്യാപകൻ. മിഷിഗണിലെ യിപ്സിലാന്റി മിഡിൽ സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത്. പരിശീലന സ്ഥലത്ത് നിന്ന് മടങ്ങുന്ന വഴിക്ക് ഇടനാഴിയിൽ വച്ച് വിദ്യാർത്ഥിയുടെ പിന്നിലൂടെ എത്തിയ അധ്യാപകൻ ഷർട്ട് ഉപയോഗിച്ച് പിന്നിൽ നിന്ന് വിദ്യാർത്ഥിയുടെ കഴുത്ത് വരിഞ്ഞ് മുറുക്കുകയായിരുന്നു. നിമിഷങ്ങളോളം ഇത്തരത്തിൽ പിടിച്ച കായിക അധ്യാപകന്റെ പിടിയിൽ നിന്ന് കുതറി മാറിയാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. സ്കൂളിന്റെ ഇടനാഴിയിലുള്ള സിസിടിവിയിൽ അക്രമ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പോലീസ് സഹായത്തോടെ നേടിയ രക്ഷിതാക്കളാണ് വീഡിയോ പുറത്ത് വിട്ടത്. സംഭവം വിവാദമായതിന് പിന്നാലെ അധ്യാപകനെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.

നേരത്തെ ഇടനാഴിയിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട കുട്ടിയുടെ മാതാവിനെ സ്കൂൾ അധികൃതർ മടക്കി അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായിക അധ്യാപകൻ കുട്ടിയോട് പുഷ് അപ് ചെയ്യാനായി ആവശ്യപ്പെട്ടത്. എന്നാൽ പരിക്കായതിനാൽ പുഷ് അപ് ചെയ്യാനാവില്ലെന്ന് വിദ്യാർത്ഥി വിശദമാക്കിയതാണ് അധ്യാപകനെ പ്രകോപത്തിന് നയിച്ചത്. സംഭവത്തിൽ അധ്യാപകനെ പുറത്താക്കിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...