ബജാജ് മത്സരിക്കാനുണ്ടോ? വെല്ലുവിളിച്ച് ഇലക്ട്രിക് ബൈക്ക് ബ്രാൻഡ് അൾട്രാവയലറ്റ്

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിൽ പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ തരംഗം തുടങ്ങിവച്ച പൾസർ ബൈക്കുകൾ നിർമ്മിക്കുന്ന ബജാജ് ഓട്ടോയുടെ സി.ഇ.ഒയാണ് രാജീവ് ബജാജ്. അടുത്തിടെ സി.എൻ.ബി.സി ടിവി18 ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ഇലക്ട്രിക് ബൈക്കുകളെക്കുറിച്ച് രാജീവ് ഒരു പരാമർശം നടത്തിയിരുന്നു. ഇന്ത്യയിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളെക്കാൾ സ്കൂട്ടറുകൾക്കാണ് സാധ്യതയെന്നാണ് രാജീവ് പറഞ്ഞത്. ഇതാണ് അൾട്രാവയലറ്റിന്റെ വിൽപ്പനയിൽ അൾട്രാ ആയി ഒന്നുമില്ലാത്തതെന്നും രാജീവ് പരാമർശിച്ചു. ഇതിലൂടെ ഇന്ത്യൻ നിർമ്മിത ഹൈ പെർഫോമൻസ് ഇലക്ട്രിക് സൂപ്പർബൈക്ക് അൾട്രാവയലറ്റിനെയാണ് രാജീവ് പരോക്ഷമായി പരാമർശിച്ചത്.

അധികം വൈകാതെ അൾട്രാവയലറ്റ് പ്രതികരിച്ചു. മറുപടിയായി ബജാജിനെ ഒരു മത്സരത്തിനാണ് കമ്പനി ക്ഷണിച്ചിരിക്കുന്നത്. നവീനതയുടെ മാനദണ്ഡമായി വിൽപ്പനയുടെ എണ്ണത്തെ കാണുന്നതിൽ കാര്യമില്ലെന്നാണ് അൾട്രാവയലറ്റിന്റെ വാദം. പകരം, 90 ദിവസത്തിനുള്ളിൽ ബജാജിന്റെ തട്ടകമായ പൂനെയിൽ ഒരു റേസ് നടത്താനാകുമോ എന്നാണ് അൾട്രാവയലറ്റിന്റെ വെല്ലുവിളി. ബജാജിനെ മാത്രമല്ല മറ്റുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളെയും അൾട്രാവയലറ്റ് ക്ഷണിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ സാങ്കേതികവിദ്യയും ​ഗവേഷണവും പ്രയോജനപ്പെടുത്തി അൾട്രാവയലറ്റിനോട് റോഡിൽ തന്നെ മത്സരിക്കാനാണ് വെല്ലുവിളി. ആംബി വാലിയിൽ തങ്ങളുടെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുമായി എത്തും, 3 ബില്യൺ ഡോളർ മൂല്യമുള്ള ​ഗോലിയാത്തായ ബജാജിന് വെല്ലുവിളി ഏറ്റെടുക്കാനാകുമോ എന്നാണ് സ്വയം ദാവീദെന്ന് വിശേഷിപ്പിക്കുന്ന അൾട്രാവയലറ്റ് ചോദിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...