ചെങ്ങന്നൂര്‍ കെ.എം.സി ആശുപത്രി അറവുശാലയോ ? : ചികില്‍സയുടെ മറവില്‍ വന്‍ സാമ്പത്തിക ചൂഷണമാണ് നടക്കുന്നതെന്ന് ആരോപണം – ലൈവ് വീഡിയോയുമായി മാധ്യമ പ്രവര്‍ത്തകന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ കെ.എം ചെറിയാന്‍ ആശുപത്രിയില്‍ ചികിത്സയുടെ മറവില്‍ വന്‍ സാമ്പത്തിക ചൂഷണമാണ് നടക്കുന്നതെന്ന് ആരോപണം. ചെറിയ അസുഖങ്ങളുമായി ആശുപത്രിയില്‍ ചെല്ലുന്നവരോട് വന്‍ തുകകള്‍ വാങ്ങുന്നതായി വ്യാപകമായ പരാതികളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്‍ തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തു വരുമ്പോള്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെടുകയും ഇയാള്‍ റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു. ഇടത് കയ്യില്‍ നീരും വേദനയും വന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കെ.എം.സി ആശുപത്രിയിലാണ് ഇവര്‍ ചികിത്സതേടി പോയത്.

ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ആദ്യം എക്സറെ എടുക്കുകയും പിന്നീട് സി.റ്റി സ്കാന്‍ എടുക്കുകയും ചെയ്തു. അപകടത്തില്‍ ഇദ്ദേഹത്തിന് ഗുരുതരമായ മുറിവ് സംഭവിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം ഓപ്പറേഷന്‍ നടത്തണമെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകണമെന്നും ഡോക്ടര്‍ പറഞ്ഞു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്‍ ശസ്ത്രക്രിയയുടെ ചിലവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപ ചിലവ് വരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനും സഹോദരനും ഇതില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അതുവരെയുള്ള ആശുപത്രി ബില്‍ അടച്ച് അവിടെനിന്നും രക്ഷപെട്ടു.

പിന്നീട് ഇവര്‍ മറ്റ് രണ്ട് സീനിയര്‍ ഓര്‍ത്തോ സ്പെഷ്യലിസ്റ്റ്കളെ കാണിച്ചു. ഇവരുടെ പരിശോധനയില്‍ കൈക്ക് നിസാര പരിക്ക് മാത്രമാണ് സംഭവിച്ചതെന്ന് കണ്ടെത്തി. ഈ പരിക്കിന് ബാന്റെജ് മാത്രം ചുറ്റിയാല്‍ മതിയെന്നും ഇവര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ കെ.എം ചെറിയാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി പരാതികളാണ് ഉയരുന്നത്. ചികിത്സതേടിയെത്തുന്നവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതികളും ആരോപണങ്ങളും തുടര്‍ച്ചയായി ഉയരുമ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുവാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. >>> തുടരും >>> ആശുപത്രികള്‍ അറവുശാലകള്‍ ആകുമ്പോള്‍ …

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...