ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഡോക്ടര്‍ അബ്ദുര്‍ റഹ്മാനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം നല്‍കി. ബെംഗളൂരു സ്വദേശിയായ 28കാരനായ ഡോക്ടര്‍ക്കെതിരെയുള്ള തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷമാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ ഐഎസ് പ്രവര്‍ത്തകനായ വാനിയും ഭാര്യ ഹീന ബഷീര്‍ ബെയ്ഗും സംഘവും അറസ്റ്റിലായതോടെയാണ് അബ്ദുര്‍ റഹ്മാന് ഐഎസുമായുള്ള ബന്ധം വ്യക്തമായത്. ഓഗസ്റ്റില്‍ എന്‍ഐഎ റഹ്മാനെ അറസ്റ്റ് ചെയ്തു. 2013 ല്‍ ഇയാള്‍ സിറിയ സന്ദര്‍ശിച്ച് ഐഎസ് ക്യാംപുകളില്‍ പങ്കെടുത്തതിന്‍റെ വിവരം ലഭിച്ചിരുന്നു.