‘മെസി ഫാന്‍ ആണോ ? ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആരാധകരുമായുള്ള ബന്ധം എപ്പോഴും പുതുമയോടെ കാത്തുസൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ആരാധകർക്കായി ഒരു സർപ്രൈസ് ക്രിസ്തുമസ് സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെ ഷാരൂഖ് ഖാൻ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ‘#asksrk’ എന്ന ഹാഷ്ടാഗിൽ വന്ന രസകരമായ ചില ചോദ്യങ്ങൾക്കാണ് കിംഗ് ഖാൻ മറുപടി നൽകിയത്. കഴിച്ച ഭക്ഷണവും നിലവിലെ ഭാരവും വരെ ഇതിൽ ഉൾപ്പെട്ടു.

ഇപ്പോൾ എത്ര ശരീര ഭാരമുണ്ടെന്ന ചോദ്യത്തിന് 70 കിലോഗ്രാമിന് അല്പം താഴെയാണെന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. ഇന്ന് എന്താണ് കഴിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ദാൽ ചാവൽ എന്ന മറുപടി നൽകി. പത്താനിലെ രണ്ട് ഗാനങ്ങൾക്കും വലിയ പ്രതികരണം ലഭിച്ചപ്പോൾ അദ്ദേഹത്തിന് എന്ത് തോന്നിയെന്ന് ചോദിച്ചപ്പോൾ,സംഗീത സംവിധായകരായ വിശാലിനോടും ശേഖറിനോടും നന്ദി എന്ന് അദ്ദേഹം പറഞ്ഞു. മെസിയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്നും ഷാരൂഖ് ഒരു മെസി ഫാൻ ആണോ എന്നും ഇരുവരുടെയും ആരാധകനായ ഒരാൾ ചോദിച്ചു. ആരാണ് അല്ലാത്തത് എന്ന മറുചോദ്യമായിരുന്നു ഷാരൂഖിന്‍റെ മറുപടി.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ 2023 ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ആക്ഷൻ ത്രില്ലറായ പത്താൻ സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. ദീപിക പദുക്കോൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അശുതോഷ് റാണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...