എന്തിനാണ് എന്റെ മകളെ കൊല്ലാന്‍ വിടുന്നത് – നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു കേന്ദ്ര സര്‍ക്കാരിനോട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐസിസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരില്ലെന്ന റിപ്പോര്‍ട്ടുകള്‍  പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി ഇവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയിട്ടില്ല. ഇതിനോട് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. എന്തിനാണ് തന്റെ മകളെ കൊല്ലാന്‍ വിടുന്നതെന്നാണ് ബിന്ദു ചോദിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിമിഷയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ എന്റെ മനുഷ്യാവകാശമല്ലേ അത്. ഞാന്‍ ഈ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുമ്പ്  അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ലെന്ന് ബിന്ദു ചോദിക്കുന്നു. ഐസിസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവര്‍ ചോദിച്ചു.

2016 ജൂലായിലാണ് ആറ്റുകാല്‍ സ്വദേശി നിമിഷയെ കാണാനില്ലെന്ന പരാതിയുമായി ബിന്ദു രംഗത്തെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനൊപ്പം മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേരില്‍ ഐസിസില്‍ ചേരാന്‍ നിമിഷ പോയതായി സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...