അഫ്ഗാനിസ്ഥാനില്‍ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു : മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലെ ഒരു മലയാളി അഫ്ഗാനിസ്ഥാനില്‍ വെച്ച്‌ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാന്‍ പ്രവിശ്യയുടെ (ഐ.എസ്.കെ.പി) പ്രസിദ്ധീകരണമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ നജീബ് അല്‍ ഹിന്ദിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഐ.എസ്.കെ.പിയുടെ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസന്‍ റിപ്പോര്‍ട്ട് ചെയ്തു. നജീബ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

പാകിസ്ഥാന്‍ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹചാരി ആയിരുന്ന ഹന്‍സല ഇബ്നു അബി ആമിറിനോട് നജീബിന്റെ ജീവിതത്തിന് സാദൃശ്യം ഉള്ളതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐ.എസ്.കെ.പി ആസ്ഥാനമായ ഖൊറാസാനിലേക്ക് നജീബ് എത്തുകയായിരുന്നുവെന്ന് പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു.

വിവാഹ രാത്രിയില്‍ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ട 24 കാരനായ ഹന്‍സല, ഉഹുദ് യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. ‘മരണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ഹിജ്‌റ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. നജീബ് മലയാളികളായ മറ്റ് തീവ്രവാദികളുമായി പരിചയപ്പെട്ടിരുന്നു. അവിവാഹിതനായ അയാള്‍ അതിഥികള്‍ക്കായുള്ള മുറിയില്‍ താമസിക്കുകയായിരുന്നു’ വോയ്‌സ് ഓഫ് ഖുറാസന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...