ആയിഷ സുല്‍ത്താനക്ക് ഐസിസ് ബന്ധം ; വ്യാജ ആരോപണങ്ങള്‍ക്കെതിരെ പരാതിയുമായി ആയിഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചെന്ന പരാതിയിൽ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഇന്ന് കൊച്ചി പോലീസ് കമ്മീഷണർക്ക് പരാതി നൽകും. തനിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്ന് കോട്ടയത്തുള്ള കുടുംബത്തിന് ഐസിസ് ഭീഷണിയുണ്ടായി എന്ന പ്രചാരണത്തിനെതിരെയാണ് പരാതി. അങ്ങനെയെങ്കിൽ പോലീസ് അക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആയിഷ സുൽത്താന പറഞ്ഞു.

തനിക്കെതിരെ കോട്ടയത്തുള്ള ദമ്പതിമാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തൊട്ടു പിന്നാലെ അവർക്കെതിരേ വിവിധ രാജ്യങ്ങളിൽ നിന്നും നെറ്റ് കോളുകൾ വഴി ഐസിസ് ഭീകരരുടെ ഭീഷണി ഉണ്ടായി എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലും ദമ്പതിമാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലൂടെ തനിക്ക് ഐസിസ് ബന്ധമുണ്ടെന്നാണ് അവർ ആരോപിക്കുന്നതെന്ന് ആയിഷ സുൽത്താന പറഞ്ഞു.

ഇതിന് പിന്നിൽ ആരൊക്കെയോ പ്രവർത്തിക്കുന്നുണ്ട്. എനിക്കെതിരേ പോസ്റ്റിട്ടതിൽ അവർക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിൽ അത് പോലീസ് കണ്ടുപിടിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും വേണമെന്നും ആയിഷ സുൽത്താന പറഞ്ഞു. അതേസമയം ചാനൽ ചർച്ചക്കിടെ നടത്തിയ വിവാദ പരാമർശങ്ങളിൽ രാജ്യദ്രോഹ കേസിലകപ്പെട്ട ആയിഷ സുൽത്താനയുടെ ഫ്ലാറ്റ് ലക്ഷദ്വീപ് പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. നേരത്തെ നാല് ദിവസം ലക്ഷദ്വീപിൽവെച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി ഘടമാണ് ഇവർക്കെതിരെ പരാതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...