അന്നമ്മ ദേവി ഘോഷയാത്ര മസ്ജിദിന് സമീപത്ത് കൂടി കടന്നു പോകാന്‍ അനുവദിക്കരുത് ; മുസ്ലിം നേതാവിന്റെ ഭീഷണിക്കത്ത്‌

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : രാജ്യത്തുടനീളമുള്ള ഹിന്ദുമത ഘോഷയാത്രകള്‍ക്ക് നേരെ മതമൗലിക വാദികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ കലാപാഹ്വാനവും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബംഗളൂരുവില്‍ നിന്നുള്ള മുസ്ലീം നേതാവ്. ബംഗളൂരുവില്‍ ഹിന്ദു ആചാര പ്രകാരം ഘോഷയാത്ര നടത്തുന്നത് എതിര്‍ത്ത നേതാവ് മസ്ജിദുകള്‍ക്ക് സമീപത്ത് കൂടി ഘോഷയാത്രകള്‍ നടത്താന്‍ അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അധികാരികള്‍ക്ക് കത്തെഴുതയും ചെയ്തിട്ടുണ്ട്. തീവ്ര ഇടത് പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ അഭിയാന്റെ നേതാവ് ഗുലാബ് പാഷയാണ് ആവശ്യവുമായി എത്തിരിക്കുന്നത്.

ബംഗളൂരു നഗരത്തില്‍ നടക്കുന്ന അന്നമ്മ ദേവി ഘോഷയാത്രയുടെ റൂട്ട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗളൂരു പോലീസിന് കത്തെഴുതി. ബംഗളൂരുവിലെ യെലച്ചനഹള്ളി ബിബിഎംപി വാര്‍ഡില്‍ ഒരു ഹിന്ദു സംഘടന ഏപ്രില്‍ 23 ന് രാത്രി 9 മുതല്‍ 12 വരെ അന്നമ്മ ദേവി ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഗുലാബ് പാഷ കത്തില്‍ അവകാശപ്പെടുന്നു. ഈ ജാഥയുടെ സംഘാടകര്‍ കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്.

ഷാനി മഹാത്മാ ക്ഷേത്രത്തിലേക്കുള്ള വഴി മുസ്ലീം ആധിപത്യമുള്ള ഫയാസാബാദ്, കനക നഗര്‍ പ്രദേശങ്ങളിലൂടെയാണ് ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഗുലാബ് പാഷ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഇതിന് അനുമതി നല്‍കരുതെന്നും ഈ വഴികളിലൂടെ ഘോഷയാത്ര കടന്നു പോയാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പാഷ അറിയിച്ചു. അന്നമ്മ ദേവിക്ക് വേണ്ടിയുള്ള ഘോഷയാത്ര പ്രദേശത്ത് ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

റംസാന്‍ മാസമായതിനാല്‍ വൈകുന്നേരങ്ങളില്‍ പള്ളിയ്‌ക്ക് സമീപം ധാരാളം ആളുകള്‍ ഒത്തുകൂടും. അതിനാല്‍ ഘോഷയാത്ര പാതയില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന ഹനുമാന്‍ ജയന്തി ശോഭാ യാത്രയെ ഇസ്ലാമിസ്റ്റുകള്‍ ആക്രമിച്ച്‌ ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഈ കത്ത് വരുന്നത്. ജഹാംഗീര്‍പുരിയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...