ത്രിതല പഞ്ചായത്തുകളുടെ കീഴില്‍ നടക്കുന്നത് വികസന വിപ്ലവം : ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വികസനത്തിന്റെ വിപ്ലവമാണു സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളുടെ കീഴില്‍ നടക്കുന്നതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പുളിക്കീഴ് ബ്ലോക്കിന്റെ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം വളഞ്ഞവട്ടം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്. ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമവും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമാണു വിജയത്തിനു കാരണമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ മേരി ചെറിയാന്‍, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോശാമ്മ മജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമ ചെറിയാന്‍, ടി.പ്രസന്നകുമാരി, എം.ബി നൈനാന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ഈപ്പന്‍ കുര്യന്‍, സതീഷ് ചാത്തങ്കേരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ബീനാകുമാരി, അസി.പ്രൊജക്ട് ഓഫീസര്‍ പി.എന്‍ ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...