ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​റാ​നി​ലെ ആ​ണ​വ​നി​ല​യം ആ​ക്ര​മി​ച്ച് ഇ​സ്ര​യേ​ൽ

For full experience, Download our mobile application:
Get it on Google Play

ടെ​ഹ്‌​റാ​ൻ: ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​റാ​നി​ലെ ആ​ണ​വ​നി​ല​യം ആ​ക്ര​മി​ച്ച് ഇ​സ്ര​യേ​ൽ. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ​നി​ന്ന് ഏ​ക​ദേ​ശം 250 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി ചെ​യ്യു​ന്ന അ​റാ​ക് ഹെ​വി വാ​ട്ട​ർ റി​യാ​ക്ട​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ ​കേ​ന്ദ്രം ആ​ക്ര​മി​ക്കു​മെ​ന്നും മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നും ഇ​സ്ര​യേ​ൽ രാ​വി​ലെ​ത​ന്നെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം ഇ​തു​വ​രെ റേ​ഡി​യേ​ഷ​ൻ ഭീ​ഷ​ണി ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്നും ആ​ക്ര​മ​ണ​ത്തി​നു​മു​ൻ​പു​ത​ന്നെ ഇ​വി​ടെ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നെ​ന്നും ഇ​റേ​നി​യ​ൻ ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​റാം ദി​വ​സ​വും മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ടെ​ഹ്റാ​നു സ​മീ​പ​മു​ള്ള ഖോ​ജി​ർ മി​സൈ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കി​ഴ​ക്ക​ൻ ടെ​ഹ്റാ​നി​ലെ ഇ​മാം ഹൊ​സൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യെ​യും ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മി​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം ഇ​സ്ര​യേ​ലി ന​ഗ​ര​ങ്ങ​ളി​ൽ ഇ​റാ​ൻ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​ത്. മ​ധ്യ, തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ ഇ​റേ​നി​യ​ൻ മി​സൈ​ലു​ക​ൾ പ​തി​ച്ചു. ടെ​ൽ അ​വീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. റ​മാ​ത് ഗാ​നി​ലു​ള്ള ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​നു നേ​രെ​യും ഇ​റാ​ൻറെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മാ​റാ​ൻ ആ​ളു​ക​ൾ​ക്ക് ഇ​സ്രേ​ലി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 28 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...