റഫയിലും ജബാലിയയിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ : 24 മണിക്കൂറിനിടെ 83 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദുബൈ: റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ഇതോടെ ഗസ്സയിൽ ആകെ മരണ സംഖ്യ 35,386ൽ എത്തി. അതെ സമയം പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം. 6.30 ല​ക്ഷം ഫലസ്തീനികൾ റഫ​യി​ലെ താൽക്കാലിക ടെന്റകൾ വിട്ട് പലായനം ചെയ്തു. റഫയിൽ ഇസ്രായേൽ സേനക്കെതിരെ ചെറുത്തുനിൽപ്പും ശക്​തമാണ്​. നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്​ അറിയിച്ചു. ഗസ്സയിലെ യുദ്ധം ഏറെ സങ്കീർണമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജ​ബാ​ലി​യ​യി​ലെ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി​ക്ക് സ​മീ​പം വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു.​

ഇ​​സ്രാ​യേ​ലി​ന്റെ നിരവധി മെ​ർ​കാ​വ ടാ​ങ്കുകൾ അ​ൽ യാ​സീ​ൻ മി​സൈ​ൽ ഉ​പ​യോ​ഗി​ച്ച് തകർത്തു. ജ​ബാ​ലി​യ ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ലി​ന്റെ അ​പാ​ചെ ഹെ​ലി​കോ​പ്ട​ർ വെ​ടി​വെ​ച്ചി​ട്ട​താ​യും അ​ൽ ഖ​സ്സാം സേ​ന അ​റി​യി​ച്ചു. ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് മൂ​വ്മെ​ന്റി​ന്റെ സാ​യു​ധ വി​ഭാ​ഗ​മാ​യ അ​ൽ ഖു​ദ്സ് ബ്രി​ഗേ​ഡും കനത്ത ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തു​ന്ന​തി​ന്റെ വി​ഡി​യോ പു​റ​ത്തു​വിട്ടു. ഗ​സ്സ​യി​ൽ വി​ദേ​ശ സൈ​നി​ക​സാ​ന്നി​ധ്യം അ​നു​വ​ദി​ക്കാ​നാ​വില്ലെന്ന്​ ഹ​മാ​സ് അമേരിക്കക്ക്​ മുന്നറിയിപ്പ്​ നൽകി. ഗസ്സ തീരത്ത്​ താൽക്കാലിക തുറമുഖം നിർമിച്ചതിൽ എതിർപ്പില്ലെങ്കിലും കരമാർഗം തന്നെയാണ്​ സഹായം കാര്യക്ഷമായി എത്തിക്കാൻ സാധിക്കുകയെന്നും ഹമാസ്​ വ്യക്​തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...