സ്വാതി മലിവാളിന്റെ പരാതി : കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെ ചോദ്യംചെയ്യുന്നത് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സ്വാതി മലിവാൾ എം.പിയെ മർദിച്ച കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ, ബിഭവ് കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയേക്കും. മർദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോലീസ് ചോദിക്കുന്നത്. കെജ്‌രിവാളിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ വീട്ടിൽനിന്ന് ഇന്നലെയാണ് ബിഭവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിനെതിരെ ഇന്ന് 12നു ബി.ജെ.പി ആസ്ഥാനത്തേക്ക് ‘ജയിലിൽ അടയ്ക്കൂ’ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചതോടെ ഡൽഹിയിൽ പുതിയ രാഷ്ട്രീയപ്പോരിനു കളമൊരുങ്ങി.

കെജ്‌രിവാളിന്റെ വസതിയിലെത്തിയ സ്വാതി മലിവാളിനെ വനിതാ സുരക്ഷാ സേനാംഗം ഉൾപ്പെടെയുള്ളവർ ചേർന്നു പുറത്തേക്കു കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ ആം ആദ്മി പാർട്ടി (എഎപി) പുറത്തുവിട്ടു. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന സ്വാതി കേന്ദ്ര ഏജൻസികളെ ഭയന്നു ബി.ജെ.പിയിൽ ചേരുമെന്ന് എ.എ.പി ആരോപിച്ചു. ബിഭവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ വൈകിട്ട് തീസ് ഹസാരി കോടതി പരിഗണിച്ചെങ്കിലും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അതു നിലനിൽക്കില്ലെന്നു കോടതി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ബിഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പോലീസിന് മൊഴിയും നൽകിയിരുന്നു. സ്വാതിയെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: തിങ്കളാഴ്ച എൽഡിഎഫ് യോ​ഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

തെളിവെടുപ്പ് പൂർത്തിയായി ; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും....

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...